»   » റാണ ദഗ്ഗുപതിയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍; ഇതല്ലേ കട്ട ഫ്രണ്ട്ഷിപ്പ് !!

റാണ ദഗ്ഗുപതിയ്ക്ക് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍; ഇതല്ലേ കട്ട ഫ്രണ്ട്ഷിപ്പ് !!

By: Rohini
Subscribe to Filmibeat Malayalam

ഞാനും ദുല്‍ഖര്‍ സല്‍മാനും അടുത്ത സുഹൃത്തുക്കളാണെന്ന് റാണ ദഗ്ഗുപതി പറഞ്ഞപ്പോള്‍, മലയാളികള്‍ ഒന്നടങ്കം ചോദിച്ചു അതെങ്ങനെ എന്ന്..? ഒരുമിച്ച് ഒരു സിനിമ പോലും ചെയ്യാത്ത റാണയും ദുല്‍ഖറും കണ്ടു മുട്ടാനും പരിചയപ്പെടാനും ഒരു സാധ്യതകളുമില്ല എന്നാണ് മലയാളികള്‍ കരുതിയത്. പിന്നീട് റാണ തന്നെ ആ സൗഹൃദത്തെ കുറിച്ച് വിശദീകരിച്ചു.

മലയാളികളെ പോലെ ഭല്ലാല ദേവനും ബീഫ് വരട്ടിയതിന്റെ ആരാധകനാണ്! കേരളത്തിനെ സ്‌നേഹിച്ച് റാണ ദഗ്ഗുപതി!!!

ചെന്നൈയിലെ സിനിമാ പഠനകാലത്ത് തുടങ്ങിയ സൗഹൃദമായിരുന്നു അത്. അധികനേരം ഒരുമിച്ച് സമയം ചെലവഴിക്കാറൊന്നുമില്ലെങ്കിലും രണ്ട് പേരും കട്ട ഫ്രണ്ട്‌സാണ്. എന്താവശ്യം ഉണ്ടെങ്കിലും എപ്പോള്‍ എത്തി എന്ന് ചോദിച്ചാല്‍ മതി. അങ്ങനെ ദുല്‍ഖറിന്റെ സിനിമാ പ്രമോഷനൊക്കെ റാണ വന്നിരുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ നേരിട്ട് വന്ന് കാണുകയും ചെയ്തു.

rana-dq

ഇപ്പോഴിതാ ഉറ്റസുഹൃത്തിന് വേണ്ടി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരിയ്ക്കുന്നു. റാണയുടെ പുതിയ ചിത്രമായ നേനെ രാജാ നേനെ മന്ത്രി എന്ന ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. രാജകിരീടം എന്നാണ് മലയാളത്തില്‍ ചിത്രത്തിന്റെ പേര്.

തേജ സംവിധാനം ചെയ്യുന്ന പൊളിട്ടിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് രാജ കിരീടം. കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന ചിത്രത്തില്‍ കാതറിന്‍ തെരേസ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. നവദീപ്, അശതോഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ബാഹുബലിയ്ക്ക് ശേഷം ഇറങ്ങുന്ന റാണയുടെ ചിത്രമെന്ന പ്രത്യേകതയും നേനെ രാജ നേനെ മന്ത്രിയ്ക്കുണ്ട്.

Dulquer Salman Opens Up About His Daughter
English summary
Dulquer Salmaan Unveils Trailer of Rana Daggubati-starrer Raja Kireedam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam