വിനീത് ശ്രീനിവാസനൊപ്പം പൊളിച്ചടുക്കി ദുല്‍ഖറിന്റെ പാട്ടും ഡാന്‍സും! വീഡിയോ വൈറല്‍! കാണൂ
ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പുതിയ മലയാള ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ ആരാധകര്‍. ഒരിടവേളയ്ക്കു ശേഷമുളള ദുല്‍ഖറിന്റെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സോളോയ്ക്കു ശേഷം മലയാളത്തില്‍ അഭിനയിച്ചിട്ടില്ലാത്ത ദുല്‍ഖര്‍ അന്യ ഭാഷാ ചിത്രങ്ങളിലാണ് തിളങ്ങിയിരുന്നത്. ഇപ്പോഴിതാ ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.
സിനിമ ഉടന്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഇതിനിടെ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനായി ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. സ്‌റ്റേജ് ഷോയില്‍ വിനീത് ശ്രീനിവാസനൊപ്പം ദുല്‍ഖര്‍ പൊളിച്ചടുക്കുന്നതായാണ് കാണിക്കുന്നത്.

വിനീതിനൊപ്പം പാട്ടുപാടി ദുല്‍ഖര്‍
അഭിനയത്തിനു പുറമെ നിരവധി സിനിമകളില്‍ പാട്ടുകളും പാടിയിട്ടുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ പാടിയ പാട്ടുകളെല്ലാം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ഹിറ്റായി മാറുകയും ചെയ്തിരുന്നു. ദുല്‍ഖറിന്റെ തന്നെ പല സിനിമകളിലും മറ്റു താരങ്ങളുടെ ചിത്രങ്ങളിലും നടന്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു.മുന്‍പ് നിരവധി സ്‌റ്റേജ് ഷോകളിലും ദുല്‍ഖര്‍ തന്റെ തന്നെ പാട്ടുകളുമായി എത്തി. ഈ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു.

സ്റ്റേജില്‍ ഗംഭീര പ്രകടനം
വിനീത് ശ്രീനിവാസനൊപ്പം സ്റ്റേജില്‍ പൊളിച്ചടുക്കിയ ദുല്‍ഖറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിനീത് ശ്രീനിവാസനൊപ്പം പാട്ടു പാടിയതിനൊപ്പം അടിപൊളി ഡാന്‍സും കളിക്കുന്നുണ്ട് ദുല്‍ഖര്‍. ഇവര്‍ക്കൊപ്പം കുറച്ചു ഗായകര്‍ വേറെയും ഉണ്ടായിരുന്നു. ഒരു തമിഴ് അടിപൊളി ഗാനം പാടികൊണ്ടാണ് ഇരുവരും കാണികളുടെ കൈയ്യടി നേടിയത്.

ദുബായില്‍
ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നടന്ന പ്രവാസോത്സവത്തിന്റെ ഭാഗമായി നടന്ന സ്‌റ്റേജ് പ്രോഗ്രാമിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വയം മറന്നു പെര്‍ഫോം ചെയ്തത്. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയെ അടുത്ത കാലത്തൊന്നും ഇത്ര എനര്‍ജിയില്‍ കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

പുതിയ സിനിമകള്‍
മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രമകഥയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ് എന്ന ചിത്രത്തിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുക. നിലവില്‍ ഹിന്ദിയില്‍ സോയ ഫാക്ടര്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സിനിമ ഈ വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികാ വേഷത്തില്‍ എത്തുന്നത്. ബോളിവുഡ് ചിത്രത്തിനു പുറമെ രണ്ട് തമിഴ് സിനിമകളും ദുല്‍ഖറിന്റെതായി വരുന്നുണ്ട്, കണ്ണും കണ്ണും കൊളളയടിത്താല്‍,വാന്‍ എന്നീ സിനിമകളാണ് അവ.
വീഡിയോ കാണൂ


Click it and Unblock the Notifications