ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
ഇവന്‍ മേഘരൂപന്‍, ചായില്യം, വെടിവഴിപാട് തുടങ്ങി അഭിനയിച്ച ചിത്രങ്ങളിലെല്ലാം ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് അനുമോള്‍. ജീവിത്തതില്‍ ഭാവിയെ കുറിച്ചോര്‍ത്തൊന്നും തനിക്ക് പേടിയില്ലെന്ന് പറഞ്ഞ അനു വളരെ ബോള്‍ഡായ ക്യാരക്ടര്‍ തന്നെയാണ്. പക്ഷെ കാര്യത്തോട് അടുക്കമ്പോള്‍ ആര്‍ക്കുമെന്ന പോലെ അനുവിനും ചെറിയൊരു പേടിയൊക്കെയുണ്ട്.
അത് ആദ്യം തിരിച്ചറിഞ്ഞത് രഞ്ജിത്തിന്റെ 'ഞാന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയപ്പോഴാണ്. രഞ്ജിത്തിന്റെ ചിത്രത്തിലാണെന്നറിഞ്ഞപ്പോഴേ പേടിച്ചു തുടങ്ങി. ദുല്‍ഖര്‍ സല്‍മനൊപ്പമാണെന്ന് അറിഞ്ഞപ്പോള്‍ പുള്ളി വലിയ ജാഡക്കാരനായിരിക്കുമെന്നാണ് അനു കരുതിയിരുന്നത്. എന്നാല്‍ എല്ലാം മുന്‍വിധികളും തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു സെറ്റില്‍ ദുല്‍ഖറിന്റെ പെരുമാറ്റം.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
ദുല്‍ഖര്‍ സല്‍മാന്‍ ഇത്രയും ഓമനത്തമുള്ള ആളായിരിക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നാണ് അുമോള്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
തനിക്ക് മാത്രമല്ല, സെറ്റില്‍ എല്ലാവര്‍ക്കും ദുല്‍ഖര്‍ സല്‍മാന്‍ ഇഷ്ടപ്പെട്ടയാളാണെന്ന് അു പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
ദുല്‍ഖര്‍ ഓരോ റോളും പൂര്‍ത്തിയാക്കുന്നത് പ്രശംസാര്‍ഹമാണ്. എത്ര നീളമുള്ള, ശക്തമായ സംഭാഷണമാണെങ്കിലും സാവധാനം അത് പടിച്ചെടുത്ത് നല്ല രീതിയില്‍ ഒറ്റ ടേക്കില്‍ അവതരിപ്പിക്കും- അനുമോള്‍ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
'തിലകര്‍' എന്ന തമിഴ് ചിത്രത്തിലാണ് അനു മോള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പെരുമാള്‍ പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിഷോറിന്റെ ഭാര്യയുടെ വേഷത്തിലാണ് അനുമോള്‍ എത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
തിരുനെല്‍വേലിയിലെ ഒരു ഉള്‍ഗ്രാമത്തിലെ കഥപറയുന്ന ചിത്രമാണ് തിലകര്‍. നാട്ടിന്‍ പുറത്തെ സീമന്തം പോലുള്ള ചടങ്ങുകളെ കുറിച്ച് ചിത്രത്തില്‍ പറയുന്നുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ എല്ലാവർക്കും പ്രിയപ്പെട്ടവന്‍: അനുമോള്‍
ചായില്യത്തിലൂടെ ശ്രദ്ധേയനായ മനോജ് കാന സംവിധാനം ചെയ്യുന്ന 'അമീബ'യാണ് അനുമോളുടെ അടുത്ത മലയാളം സിനിമ

Click it and Unblock the Notifications