മമ്മൂട്ടിയുടെ രംഗം ഷൂട്ട് ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍! സൂപ്പര്‍താര ഹ്രസ്വ ചിത്രം തരംഗമാവുന്നു

By Midhun Raj

കൊറോണ ജാഗ്രതയുടെ ഭാഗമായി ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ച ഹ്രസ്വചിത്രം ശ്രദ്ധേയമായി മാറിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഷോര്‍ട്ട് ഫിലിമില്‍ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, രജനീകാന്ത്, ചിരഞ്ജീവി, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം തന്നെയുണ്ട്. താരങ്ങളെല്ലാം അവരവരുടെ വീട്ടില്‍ നിന്നും തന്നെ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റ് ചെയ്തുകൊണ്ടാണ് മനോഹരമായ ഒരു ഹ്രസ്വചിത്രമാക്കി മാറ്റിയത്.

mammootty-dulquer salmaan

അതില്‍ മമ്മൂട്ടി അഭിനയിച്ച രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് മകന്‍ ദുല്‍ഖര്‍ സല്‍മാനാണ്. താരത്തോട് അടുത്ത വ്യത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരുന്നത്. അതേസമയം തന്നെ മോഹന്‍ലാലിന്റെ ഭാഗം ചിത്രീകരിച്ചത് മകന്‍ പ്രണവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹ്രസ്വ ചിത്രത്തിലൂടെ ലോക്ക് ഡൗണ്‍ കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാനും കൊവിഡിനെ കുറിച്ചുള്ള പരിഭ്രാന്തി ഉപേക്ഷിച്ച് മുന്നോട്ട് പോകാനുമാണ് താരങ്ങള്‍ ആഹ്വാനം ചെയ്യുന്നത്.

അമിതാഭ് ബച്ചന്റെ കാണാതായ കണ്ണട തിരയുന്നതിലൂടെയാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. പിന്നാലെ കണ്ണട അന്വേഷണത്തിന്റെ പങ്കാളികളാവുകയാണ് മറ്റ് താരങ്ങള്‍. ഇന്ത്യയുടെ പല ഭാഗത്തുള്ള താരങ്ങളെ വെര്‍ച്വല്‍ വീഡിയോയിലൂടെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അവരവരുടെ ഭാഷകളില്‍ തന്നെയാണ് സൂപ്പര്‍ താരങ്ങള്‍ ചിത്രത്തില്‍ സംസാരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ മനോഹരമായി തന്നെ തങ്ങള്‍ക്ക് കിട്ടിയ ഭാഗം അവതരിപ്പിച്ചു.

തെന്നിന്ത്യന്‍ ഭാഷകള്‍ക്കും ഹിന്ദിക്കും പുറമെ ബംഗാളി, മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെ താരങ്ങളും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിമനോഹരം എന്ന് കുറിച്ചുകൊണ്ടാണ് മിക്ക താരങ്ങളും പ്രേക്ഷകരും ഹ്രസ്വ ചിത്രത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

സൂപ്പര്‍താര ഷോര്‍ട്ട് ഫിലിമില്‍ നടി പ്രിയങ്കാ ചോപ്ര, ആലിയ ഭട്ട്, ശിവരാജ് കുമാര്‍, പ്രസേന്‍ജിത് ചാറ്റര്‍ജി, സോണാലി കുല്‍ക്കര്‍ണി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. എറ്റവുമൊടുവിലായി യോഗ ചെയ്തുകൊണ്ടിരിക്കുന്ന ആലിയ ഭട്ടിന്റെ പക്കല്‍ നിന്നാണ് കണ്ണട കണ്ടെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള സൂപ്പര്‍ താരങ്ങളെ അണിനിരത്തി ഇതിന്റെ വെര്‍ച്വല്‍ സംവിധാനം നിര്‍വ്വഹിച്ചത് പ്രസൂണ്‍ പാണ്ടെയാണ്. കല്യാണ്‍ പിക്‌ചേഴ്‌സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X