»   » തന്നെക്കാൾ ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ, ഫോട്ടോ വൈറലാകുന്നു

തന്നെക്കാൾ ചെറുപ്പക്കാരനായ വാപ്പച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ, ഫോട്ടോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam
യങ് ആന്‍ഡ് കൂള്‍ മമ്മൂക്ക | Filmibeat Malayalam

ഇന്ന് മലയാളത്തിൻറെ മെഗാസ്റ്റാർ അറുപത്തിയാറിലേക്ക് കടക്കുകയാണ്. ലോകത്തെ ഞെട്ടിയ്ക്കുന്ന സൌന്ദര്യവുമായി മമ്മൂട്ടി അറുപത്തിയാറാം പിറന്നാൾ ആഘോഷിക്കുമ്പോൾ സിനിമാ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമൊക്കെ ആശംസകളുമായി എത്തുന്നു.

മെഗാസ്റ്റാറിന് ആശംസയുമായി എത്തുന്നവരുടെ കൂട്ടത്തിൽ മകൻ ദുൽഖർ സൽമാനുമുണ്ട്. വാപ്പച്ചിയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയർ ചെയ്തിതുകൊണ്ട് ദുൽഖറും മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചു.

 mammootty-dulquer

എന്നെന്നും തന്നെക്കാൾ ചെറുപ്പമായ, ശാന്തനായ വാപ്പച്ചിയ്ക്ക് പിറന്നാൾ ആശംകൾ എന്ന് പറഞ്ഞുകൊണ്ടാണ് ദുൽഖർ ഫേസ്ബുക്കിൽ എത്തിയിരിയ്ക്കുന്നത്. രണ്ടുപേരും കൂളിങ് ഗ്ലാസും വച്ച് നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ വൈറലാകുകയാണ്.

മിനിട്ടുകൾക്ക് മുൻപ് ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോയ്ക്ക് ഇതിനോടകം 58 ആയിരത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം ഷെയറുകളും ലഭിച്ചു. മമ്മൂട്ടിയുടെയും ദുൽഖറിൻറെയും സൌന്ദര്യത്തെ താരതമ്യം ചെയ്തും മറ്റുമുള്ള രസകരമായ കമൻറുകൾ പോസ്റ്റിന് തഴെ കുമിയുകയാണ്.

English summary
Dulquer Salmaan wish Mammootty on his 66th birthday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam