വാപ്പിച്ചിക്ക് സ്‌നേഹചുംബനം നല്‍കി ദുല്‍ഖര്‍! പിറന്നാള്‍ ദിന ചിത്രം ഏറ്റെടുത്ത് ആരാധകര്‍
പിറന്നാള്‍ ദിനം വാപ്പിച്ചിക്ക് ആശംസകള്‍ നേര്‍ന്നുളള ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. ജന്മദിനത്തില്‍ മമ്മൂക്കയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ദുല്‍ഖറിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിനൊപ്പം വാപ്പിച്ചിയെപ്പറ്റി ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായിരിക്കുകയാണ്. "എന്റെ വാപ്പിച്ചിക്ക് പിറന്നാളാശംസകള്‍, എനിക്കറിയാവുന്ന എറ്റവും ബുദ്ധിമാനും അച്ചടക്കമുളളവനുമായ മനുഷ്യന്‍. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്ന ആള്‍.

എപ്പോഴും എന്നെ ശാന്തമാക്കുന്ന ആള്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം അങ്ങയോടൊപ്പം ചെലവഴിക്കാനായത് എറ്റവും വലിയ ഭാഗ്യമാണ്, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും. അങ്ങയെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം. നിങ്ങള്‍ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തൂടരൂ. ഞങ്ങള്‍ അങ്ങയെ അനന്തമായി സ്‌നേഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഇഷ തല്‍വാര്‍, അര്‍ജുന്‍ അശോകന്‍, ഷാനി ഷാകി, വിജയ് യേശുദാസ്, ദീപ്തി സതി, സുപ്രിയ മേനോന്‍ പൃഥ്വിരാജ് തുടങ്ങിയവരും ദുല്‍ഖര്‍ പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. 69ാം ജന്മദിനത്തില്‍ മമ്മൂക്കയ്ക്ക് ആശംസാ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മറ്റ് ഇന്‍ഡസ്ട്രികളിലെ താരങ്ങളും മെഗാസ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരുന്നു.
Recommended Video
ജന്മദിന ആശംസകള്‍ നേര്‍ന്നതിനൊപ്പം മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ വണിന്റെ പുതിയ ടീസറും ദുല്‍ഖര്‍ പുറത്തുവിട്ടിരുന്നു. സൂപ്പര്‍താരത്തിന്റെ പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മുതല്‍ ആരാധകര്‍ ആരംഭിച്ചിരുന്നു. മലയാള സിനിമാ ലോകം ഒന്നടങ്കം നടന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. കൂടാതെ മമ്മൂക്കയുടെ ജന്മദിനത്തോടനുബന്ധിച്ച് നിരവധി ട്രിബ്യൂട്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍ എത്തി പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായിട്ട് തന്നെയാണ് അദ്ദേഹം തുടരുന്നത്. പുതിയ കാലഘട്ടത്തിലും മമ്മൂക്കയുടെ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.


Click it and Unblock the Notifications