ദുല്‍ഖറിന്റെ ചങ്ക് സണ്ണിച്ചന് പിറന്നാള്‍! വൈറലായി കുഞ്ഞിക്കയുടെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും. ആദ്യ ചിത്രത്തില്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. സെക്കന്റ് ഷോയ്ക്ക് ശേഷം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് സണ്ണി വെയ്ന്‍. ഇരുവരും ഒന്നിച്ചുളള പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സണ്ണി വെയ്‌ന്റെ ജന്മദിനമായി ഇന്ന് കൂട്ടുകാരന് ആശംസകള്‍ നേര്‍ന്നുകൊണ്ടുളള ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരുന്നു. മുന്‍വര്‍ഷങ്ങളിലേതുപോലെ പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും ദുല്‍ഖര്‍ എത്തിയിരുന്നത്.

പ്രിയപ്പെട്ട സണ്ണിച്ചാ, ഈ വര്‍ഷം നിന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് വലുതാണ്. കല്യാണം കഴിഞ്ഞു, കൈനിറയെ ചിത്രങ്ങള്‍. എല്ലായ്പ്പോഴും നിന്നെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഹൃദയത്തില്‍ നിന്നുളള ആ ചിരിയാണ് എനിക്ക് കേള്‍ക്കാനാവുക. രസകരമായ, ഒരിക്കലും അവസാനിക്കാത്ത ആ പുഞ്ചിരി. എപ്പോഴും അങ്ങനെയാവണം ഒരിക്കലും മാറരുത്. ഞങ്ങള്‍ നിന്നെയും കുഞ്ഞുവിനെയും സ്‌നേഹിക്കുന്നു. ഒപ്പം നിനക്ക് സന്തോഷകരമായ ജന്മദിനാശംസകള്‍ നേരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ.

കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ എറ്റവും പുതിയ ചിത്രമായ കുറുപ്പില്‍ സണ്ണി വെയ്‌നും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. സെക്കന്‍റ് ഷോയ്ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് ദുല്‍ഖറിന്റെ കുറുപ്പ് അണിയിച്ചൊരുക്കുന്നത്. ദുല്‍ഖറും സണ്ണിയും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം സണ്ണി വെയ്‌ന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രമായ അനുഗ്രഹീതന്‍ ആന്റണിയുടെ പോസ്റ്ററും പുറത്തുവന്നിരുന്നു. സണ്ണിച്ചന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു സ്‌പെഷ്യല്‍ പോസ്റ്റര്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

അനുഗ്രഹീതന്‍ ആന്റണിക്കു പുറമെ നിരവധി ചിത്രങ്ങള്‍ സണ്ണിവെയ്‌ന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നടി ഗൗതമി നായര്‍ സംവിധാനം ചെയ്യുന്ന വൃത്തം എന്ന ചിത്രത്തിലും നടന്‍ തന്നെയാണ് നായകനാവുന്നത്. കൂടാതെ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന പിടികിട്ടാപ്പുളളി എന്ന ചിത്രത്തിലും സണ്ണി വെയ്ന്‍ നായകവേഷത്തിലെത്തുന്നു. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അഹാന കൃഷ്ണയാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











