'ഇന്നായിരുന്നു ആ സ്‌പെഷ്യല്‍ ഡേ'; ഉമ്മ സുല്‍ഫത്തിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡില്‍ പോലും ശക്തമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എന്നും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ താരപുത്രന്‍ എന്ന ലേബലില്‍ നിന്നും പുറത്തുകടന്ന് സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കിയ താരമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു ദുല്‍ഖര്‍. യൂത്ത് ഐക്കണായി മാറിയ ദുല്‍ഖറിനെ ഒരു പാന്‍ ഇന്ത്യന്‍ താരമെന്നും വിശേഷിപ്പിക്കാം. മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങള്‍ ദുല്‍ഖറിന്റെ കരിയറിലെ നാഴികക്കല്ലുകളായി മാറിയ ചിത്രങ്ങളാണ്.

dulquer

സിനിമാഭിനയത്തില്‍ സജീവമായിരിക്കുമ്പോഴും ഒരു സമ്പൂര്‍ണ്ണ കുടുംബനാഥന്‍ കൂടിയാണ് ദുല്‍ഖര്‍. കുടുംബത്തോടൊപ്പമുള്ള എല്ലാ സന്തോഷങ്ങളിലും പങ്കുചേരുന്ന ദുല്‍ഖര്‍ ആ സന്തോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്.

ഈദിനോട് അനുബന്ധിച്ച് തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരുന്നു. ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ ആഘോഷത്തിന്റെ ചിത്രമായിരുന്നു ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.

ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടന്‍തന്നെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുല്‍ഖര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. നടന്‍മാരും ദുല്‍ഖറിന്റെ അടുത്ത സുഹൃത്തുക്കളായ സണ്ണി വെയ്ന്‍, ജേക്കബ് ഗ്രിഗറി, ഡി.ജെ.ശേഖര്‍ മേനോന്‍ എന്നിവരും ദുല്‍ഖറിനൊപ്പം ഈദ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Dulquer

അതിനു പിന്നാലെ ഉമ്മച്ചിയുടെ പിറന്നാള്‍ ദിനമായ ഇന്ന് ആശംസകള്‍ അറിയിച്ച് ദുല്‍ഖര്‍ മറ്റൊരു പോസ്റ്റ് കൂടി ഇട്ടിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ ഉമ്മച്ചിക്ക് സ്‌നേഹചുംബനങ്ങള്‍ നല്‍കിക്കൊണ്ടുള്ള സന്തോഷകരമായ ഒരു ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉമ്മച്ചിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിക്കുന്നത് ഇങ്ങനെ:'എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംകള്‍. ഇന്നായിരുന്നു ആ സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസ്സില്ലാമനസ്സോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം.ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്‌ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,' ദുല്‍ഖര്‍ കുറിക്കുന്നു.

Recommended Video

Dulquer salman's gift to minnal murali tovino | FilmiBeat Malayalam

കുറുപ്പ്, ഹേ സിനാമിക, സല്യൂട്ട് എന്നിവയായിരുന്നു ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രങ്ങള്‍. അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും പേരെടുത്തു കഴിഞ്ഞു ദുല്‍ഖര്‍. വരനെ ആവശ്യമുണ്ട്, കുറുപ്പ്, സല്യൂട്ട് എന്നിവ നിര്‍മ്മിച്ചത് ദുല്‍ഖറായിരുന്നു.

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X