»   » എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങിനെ കല്യാണം കഴിച്ചു, വിവാഹ വാര്‍ഷികത്തിന് ദുല്‍ഖര്‍ ഭാര്യയോട്

എന്നെ പോലൊരു കാര്‍ട്ടൂണിനെ നീ എങ്ങിനെ കല്യാണം കഴിച്ചു, വിവാഹ വാര്‍ഷികത്തിന് ദുല്‍ഖര്‍ ഭാര്യയോട്

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയെ പോലെ തന്നെ വിവാഹം കഴിച്ച് ഒന്ന് സെറ്റില്‍ഡ് ആയതിന് ശേഷമാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമാ ലോകത്തെത്തിയത്. അമല്‍ സൂഫിയയുമായുള്ള വിവാഹം കേരളത്തിലെ പ്രമുഖ സിനിമാ - രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം പങ്കെടുത്ത ആര്‍ഭാട വിവാഹമായിരുന്നു.

അമല്‍ നീരദ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് സംഭവിച്ചതെന്ത്; സിനിമ പാതിയില്‍ ഉപേക്ഷിച്ചോ...?

ആ വിവാഹത്തിന് ഇന്ന് (ഡിസംബര്‍ 22) അഞ്ച് വയസ്സാവുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് താരപുത്രന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു

പ്രകാശിക്കുന്ന അഞ്ച് വര്‍ഷം

എന്നെ പോലെ ഒരു കാര്‍ട്ടൂണിനെ നീ എങ്ങിനെ വിവാഹം കഴിച്ചു എന്നെനിക്കറിയില്ല. എന്നിരുന്നാലും നന്ദി. വിവാഹ ദിനാശംസകള്‍. മിന്നി മിന്നി പ്രകാശിയ്ക്കുന്നത് പോലെയായിരുന്നു ഈ അഞ്ച് വര്‍ഷങ്ങള്‍ എന്ന് ദുല്‍ഖര്‍ എഴുതുന്നു.

വീട്ടിലില്ല

പക്ഷെ, ഈ വിവാഹവാര്‍ഷികത്തിന് ദുല്‍ഖര്‍ വീട്ടിലില്ല. അതിന് ക്ഷമയും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തിരികെ എത്തിയിട്ട് വിവാഹ വാര്‍ഷികം ആഘോഷിക്കുമത്രെ.

അഞ്ച് വര്‍ഷം

2011 ലാണ് ദുല്‍ഖറിന്റെയും അമാല്‍ സൂഫിയയുടെയും വിവാഹം നടന്നത്. ചെന്നൈയില്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്യുകയായിരുന്നു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച നടത്തിയ വിവാഹം. 25 ാം വയസ്സിലായിരുന്നു ദുല്‍ഖര്‍ വിവാഹിതനായത്

ഫേസ്ബുക്ക്

ഇതാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Dulquer Salmaan wishing 5th wedding anniversary to his wife

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam