നീ എനിക്കെന്നും കുഞ്ഞനിയന്‍, നിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും; പ്രണവിനോട് ദുല്‍ഖര്‍

By Aswini

Recommended Video

പ്രണവിന് എല്ലാ വിധ ആശംസകളും അറിയിച്ച് ദുൽഖർ , ആദി നാളെ റിലീസ് | filmibeat Malayalam

ഇത്രയേറെ മനോരഹമായ ഒരു സൗഹൃദം മറ്റൊരു ഇന്റസ്ട്രിയിലും കാണാന്‍ കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്റ അഭിമാനമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. സിനിമയ്ക്ക് പുറത്തും ഇരുവരുടെയും സൗഹൃദം മലയാളികളെ അസൂയപ്പെടുത്തിയിട്ടുണ്ട്. ആ സൗഹൃദത്തിന്റെ ഒഴുക്കാണ് ദുല്‍ഖര്‍ സല്‍മാനിലും പ്രണവ് മോഹന്‍ലാലിലുമെത്തിയത്.

നാളെ, റിപ്പബ്ലിക് ദിനത്തില്‍ പ്രണവിന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസാണ്. ആദിയുടെ റിലീസിന് പ്രണവിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെഴുതിയ വാക്കുകള്‍ വൈറലാകുന്നു. അത്രയെറെ മനോരഹമാണ് ആ കുറിപ്പ്.. ദുല്‍ഖറിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

എല്ലാ ആശംസകള്‍

എല്ലാ ആശംസകള്‍

പ്രിയപ്പെട്ട അപ്പു (പ്രണവ്) എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആദിയ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു തുടങ്ങി....

നമ്മുടെ ബന്ധം

നമ്മുടെ ബന്ധം

നമ്മള്‍ തമ്മില്‍ എന്നും നല്ലൊരു ബന്ധമുണ്ടായിരുന്നു. അത്, നീ കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ആദ്യമായി നിന്നെ കണ്ടതായാലും, നിനക്ക് ഏഴ് വയസ്സുള്ളപ്പോള്‍ എന്റെ സ്‌കൂള്‍ പഠനകാലത്ത് നമ്മള്‍ സുഹൃത്തുക്കളായാതായാലും ശരി.

എന്റെ കുഞ്ഞനിയന്‍

എന്റെ കുഞ്ഞനിയന്‍

പ്രണവ്, നീ എനിക്കെന്നും എന്റെ കുഞ്ഞനിയനാണ്. നിന്റെ ഓരോ വളര്‍ച്ചയും ഞാന്‍ ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നിന്റ െവിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും.

അവര്‍ വിഷമിക്കേണ്ട

അവര്‍ വിഷമിക്കേണ്ട

എനിക്കറിയാം, ഈ നിമിഷം നിന്റെ അച്ഛനും അമ്മയും സഹോദരിയും എത്രത്തോളം ആകാംക്ഷയിലായിരിക്കുമെന്ന്. അവരൊട്ടും വിഷമിക്കേണ്ട. എന്തെന്നാല്‍ നീ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ജനിച്ചതാണെന്നാണ് എന്റെ വിശ്വാസം. എന്റെ എല്ലാ സ്‌നേഹവും പ്രാര്‍ത്ഥനയും- എന്ന് ദുല്‍ഖര്‍ എഴുതി.

ഇതാണ് ആ വരി

ഇതാണ് ആ വരി

ഇതാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണവും ദുല്‍ഖറും തമ്മിലുള്ള അടുപ്പവും മഹന്‍ലാലും മമ്മട്ടിയും തമ്മിലുള്ള ബന്ധവും ഈ വരികളില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ കുറിപ്പ് വായിക്കൂ

പലരും ആശംസ അറിയിക്കുന്നു

പലരും ആശംസ അറിയിക്കുന്നു

സിനിമാ രംഗത്തെ പലരും ആദിയ്ക്കും പ്രണവിനും ആശംസകള്‍ അറിയിച്ച് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ അങ്ങനെ നീളുന്നു ആ നിര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X