»   » പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച ദുല്‍ഖറിന് ലഭിച്ച നാല് കിടിലന്‍ സമ്മാനങ്ങള്‍???

പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച ദുല്‍ഖറിന് ലഭിച്ച നാല് കിടിലന്‍ സമ്മാനങ്ങള്‍???

Posted By: Karthi
Subscribe to Filmibeat Malayalam

പിറന്നാള്‍ ദിനങ്ങള്‍ താരങ്ങള്‍ക്ക് മാത്രമല്ല ആരാധകര്‍ക്കും ഇപ്പോള്‍ ആഘോഷ ദിനങ്ങളാണ്. തങ്ങളുടെ  പ്രിയ താരത്തിന്റെ ജന്മദിനം എന്നത് മാത്രമല്ല അവരെ ആവേശത്തിലാക്കുന്നത്. പ്രിയതാരത്തിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ റിലീസ് ചെയ്യുന്നതും ഇതേ ദിവസമായിരിക്കും എന്നത് തന്നെ കാരണം. 

തമിഴ് താരങ്ങളായ വിജയ്, സൂര്യ എന്നിവരും തങ്ങളുടെ പിറന്നാള്‍ ദിനം ആഘോഷിച്ചത് ആരാധകര്‍ തങ്ങളുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ്. അതേ വഴിയില്‍ തന്നെയായിരുന്നു ദുല്‍ഖര്‍ സല്‍മാനും കഴിഞ്ഞ ദിവസം തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ഒന്നല്ല നാല് പിറന്നാള്‍ സമ്മാനങ്ങളാണ് ദുല്‍ഖറിന് ലഭിച്ചത്. ദുല്‍ഖറിന് മാത്രമല്ല ആരാധകര്‍ക്കും അതൊരു ഗിഫ്റ്റായിരുന്നു.

മൂന്ന് സിനിമകള്‍ നാല് സമ്മാനങ്ങള്‍

വിഷു ചിത്രമായി അവധിക്കാലത്ത് തിയറ്ററില്‍ എത്തി സിഐഎയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി ചിത്രീകരണം ആരംഭിച്ചത് രണ്ട് ചിത്രങ്ങളാണ്. ഒരു ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥി വേഷത്തിലും എത്തുന്നു. ഈ മൂന്ന് ചിത്രങ്ങളില്‍ നിന്നുമായി നാല് സമ്മാനങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ദുല്‍ഖറിന് നല്‍കിയത്.

സൗബിന്റെ പറവ

സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയാണ് ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ദുല്‍ഖര്‍ അതിഥിയായി എത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചിത്രമുള്ള പോസ്റ്ററാണ് പുറത്തിറക്കിയത്.

ബിജോയ് നമ്പ്യാരുടെ സോലോ

ഇരട്ട സമ്മാനമാണ് സോലോ ദുല്‍ഖറിന് നല്‍കിയിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ദുല്‍ഖര്‍ വ്യത്യസ്തമായ നാല് വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ ടീസറും പുറത്തിറക്കിയാണ് സോലോ ടീം ദുല്‍ഖറിന് ഇരട്ട സമ്മാനം ഒരുക്കിയത്.

തെലുങ്കില്‍ നിന്നൊരു സമ്മാനം

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രവും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിത സമ്മാനവുമായി എത്തി. മഹാനടി എന്ന ചിത്രത്തില്‍ വിഖ്യാത നടന്‍ ജമിനി ഗണേശനായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഈ സമ്മാനം ശരിക്കും തന്നെ അതിശയിപ്പിച്ചു എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

പറവ ഫേസ്ബുക്ക് പോസ്റ്റ്

പറവയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

സോലോ ഫേസ്ബുക്ക് പോസ്റ്റ്

സോലോയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

മഹാനടി ഫേസ്ബുക്ക് പോസ്റ്റ്

മഹാനടിയുടെ ടീം പങ്കുവച്ച പിറന്നാള്‍ സമ്മാനം പോസ്റ്റ് ചെയ്തുകൊണ്ടുള്ള ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

സോലോയുടെ ടീസര്‍ കാണാം....

English summary
Dulquer Salmaan's birthday gifts which surprised him and his fans. His three upcoming movie teams share new posters of the movie on Dulquer's birthday. Team Solo release first teaser along with the poster.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam