പൃഥ്വിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാനും നിര്‍മ്മാണത്തിലേക്ക്! അഭിനേതാക്കളെ തേടി താരപുത്രന്‍! കാണൂ!

Recommended Video

അഭിനേതാക്കളെ തേടി ദുല്‍ഖര്‍

താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെയായെത്തിയ മകനും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. താരപുത്രനെന്ന പദവി കൊണ്ടുമാത്രം സിനിമയില്‍ തുടരനാവില്ലെന്ന് കൃത്യമായി മനസ്സിലാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. ഭാഷാഭേദമന്യേ തമിഴിലും തെലുങ്കിലും കന്നഡിയിലും ബോളിവുഡിലും സാന്നിധ്യം അറിയിച്ചാണ് ദുല്‍ഖര്‍ മുന്നേറുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ബോളിവുഡ് വരവിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ടാമത്തെ ചിത്രമായ സോയ ഫാക്ടറിന്റെ ട്രെയിലര്‍ മേയ് 10ന് പുറത്തുവിടുമെന്ന വിവരമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്.

അന്യഭാഷയില്‍ സജീവമായപ്പോള്‍ ഈ താരത്തെ മലയാളത്തിന് നഷ്ടമാവുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ആരാധകരെ അലട്ടിയത്. കൃത്യമായ ഇടവേളകളില്‍ മലയാളത്തിലേക്കെത്തണമെന്നായിരുന്നു ആരാധകരും പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആരാധകര്‍ക്ക് മുന്നിലേക്കെത്തുകയാണ് താരം. ഏപ്രില്‍ 25നാണ് ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളിലേക്കെത്തുന്നത്. അതിനിടയിലാണ് പുതിയ വിശേഷം പങ്കുവെച്ച് താരപുത്രനെത്തിയിട്ടുള്ളത്.

Dulquer Salmaan

്ഭിനയത്തിനും ആലാപനത്തിനും അപ്പുറത്ത് സ്വന്തമായി നിര്‍മ്മാണ കമ്പനി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. മെയ്‌സ് മാസത്തിലാണ് ഈ കമ്പനി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നവാഗതനായ ഷംസു സെയ്ബയാണ് സിനിമയൊരുക്കുന്നത്. സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നുവെന്നാണ് താരം അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X