ദുല്‍ഖര്‍ സല്‍മാന്റെ കാമുകി ഇനി മമ്മൂട്ടിക്കൊപ്പം, വീണ്ടും തേപ്പുകാരിയാവുമോ?
ആദ്യ ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍. രണ്ടാമത്തെ ചിത്രത്തിലാവട്ടെ മമ്മൂട്ടിക്കൊപ്പം. അഭിനയത്തിലെ തുടക്കക്കാരിയായ നടിക്ക് ഇതില്‍പ്പരം എന്തു ഭാഗ്യമാണ് ലഭിക്കേണ്ടതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ട നായികമാര്‍ പോലും കൊതിക്കുന്നൊരു കാര്യമാണ് കാര്‍ത്തികയുടെ അഭിനയ ജീവിതത്തില്‍ ലഭിച്ചത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ അമല്‍ നീരദ് ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയിലൂടെയാണ് കാര്‍ത്തിക രാമചന്ദ്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ചിത്രത്തില്‍ ദുല്‍ഖറിനെ പറ്റിച്ചിട്ടു പോകുന്ന നായിക മെഗാസ്റ്റാറിനൊപ്പം എത്തുമ്പോഴും തേപ്പായിരിക്കുമോയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അങ്കിള്‍ എന്നു പേരിട്ട ചിത്രത്തിലാണ് കാര്‍ത്തിക മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്.

അങ്കിളുമായി ജോയ് മാത്യുവും മമ്മൂട്ടിയും
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മമ്മൂട്ടി. പുള്ളിക്കാരന്‍ സ്റ്റാറാ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഷട്ടറിനു ശേഷം ജോയ് മാത്യുവിന്റെ തിരക്കഥ
ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കുന്ന ചിത്രമാണ് അങ്കിള്‍. കേരളത്തിലെ സമകലാീന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിട്ടുള്ളത്.

ടൈറ്റില്‍ കഥാപാത്രമായി മമ്മൂട്ടി
അങ്കില്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പതിനേഴ് വയസ്സുകാരിയും അവളുടെ അച്ഛനും അച്ഛന്‍രെ സുഹൃത്തായ അങ്കിളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്.

നായികയായി എത്തുന്നത്
ദുല്‍ഖര്‍ ചിത്രത്തിലൂെടതുടക്കം കുറിച്ച കാര്‍ത്തിക മുരളീധരനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് കാര്‍ത്തിക.

മറ്റ് താരങ്ങള്‍
ജോയ് മാത്യു, ആശ ശരത്ത്, വിനയ ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു് താരങ്ങള്‍. അഴകപ്പനാണ് ക്യാമറ വിഭാഗം. ബിജിബാലാണ് ചിത്രത്തിന് ഈണമൊരുക്കുന്നത്.

പുതുമുഖ സംവിധായകന്‍
രഞ്ജിത്തിന്റെയും എം പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications