twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുംബൈ പൊലീസും ദുല്‍ഖറും തമ്മില്‍ ചെറിയൊരു 'മിസ് അണ്ടര്‍സ്റ്റാന്റിങ്', പ്രശ്‌നം പറഞ്ഞു തീര്‍ത്തു!!

    |

    ഒരു നടന്‍ എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധത കൂടെയുള്ള വ്യക്തിയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ട്രാഫിക് നിയമങ്ങളും മറ്റും കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. തന്റെ സിനിമകള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കരുത് എന്ന നിര്‍ബന്ധവും ദുല്‍ഖറിനുണ്ട്. ആ ദുല്‍ഖര്‍ ഡ്രൈവിങിനിടെ ഫോണുകൊണ്ട് കളിയ്ക്കുമെന്ന് കരുതുന്നുണ്ടോ...

    <strong>ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല! </strong>ഒടിയന്‍ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ നേരില്‍ക്കണ്ട് ഫാന്‍സ്! ഇതിലും വലിയ പണി ഇനി കിട്ടാനില്ല!

    മലയാളി പ്രേക്ഷകര്‍ക്കറിയാം ദുല്‍ഖര്‍ അങ്ങനെ ചെയ്യില്ല എന്ന്. പക്ഷെ മുംബൈ പൊലീസിനോട് പറഞ്ഞിട്ട് കാര്യമുണ്ടോ. അതുകൊണ്ട് തന്നെ ദുല്‍ഖറും മുംബൈ പൊലീസും തമ്മില്‍ ചെറിയൊരു 'മിസ് അണ്ടര്‍സ്റ്റാന്റിങ്' പ്രശ്‌നമുണ്ടായി. അത് പറഞ്ഞു തീര്‍ക്കുകയും ചെയ്തു. എന്താണ് സംഭവം എന്നറിയാന്‍ വിശദമായി വായിക്കൂ.. ചിത്രങ്ങളിലൂടെ..

    പുതിയ ചിത്രം

    പുതിയ ചിത്രം

    കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ്. സോയ ഫക്തര്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സോനം കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    സോനത്തിന്റെ ട്വീറ്റ്

    സോനത്തിന്റെ ട്വീറ്റ്

    മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങിനിടെ സോനം കപൂര്‍ എടുത്ത ഒരു വീഡിയോ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിചിത്ര സ്വഭാവമുള്ള വ്യക്തി എന്ന ഹാഷ് ടാഗോടെ ദുല്‍ഖര്‍ സ്റ്റിയറിങ് പിടിക്കാതെ ഫോണ്‍ ഉപയോഗിക്കുന്നതായിരുന്നു വീഡിയോ.

    മുംബൈ പൊലീസ് പൊക്കി

    മുംബൈ പൊലീസ് പൊക്കി

    സോനം കപൂറിന്റെ ട്വീറ്റ് മുംബൈ പൊലീസിന്റെ ട്വിറ്റര്‍ പേജ് അഡ്മിന്‍ കാണാന്‍ ഇടയായി. 'സോനം പറഞ്ഞത് ശരിയാണ്. ഡ്രൈവിങിനിടെ ഇത്തരത്തിലരു സാഹസം കാണിക്കുന്നത് വിചിത്രസ്വഭാവം ഉള്ളത് കൊണ്ടു തന്നെയാണ്. പക്ഷെ സിനിമയിലും ഇത്തരം രംഗത്തെ ഞങ്ങള്‍ പിന്തുണയ്ക്കില്ല' എന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.

    ദുല്‍ഖര്‍ ഏറ്റെടുത്തു

    ദുല്‍ഖര്‍ ഏറ്റെടുത്തു

    മുംബൈ പൊലീസിന്റെ ട്വീറ്റിന് മറുപടി നല്‍കിയത് ദുല്‍ഖര്‍ സല്‍മാനാണ്. ഇത്തരമൊരു ട്വീറ്റ് ഇടുന്നതിന് മുമ്പ് യാഥാര്‍ത്ഥ്യമെന്താണെന്ന് അന്വേഷിക്കണം എന്ന് ദുല്‍ഖര്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ദുല്‍ഖര്‍ ഇരിക്കുന്ന കാര്‍ ഒരു ട്രക്കര്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു. ആ വീഡിയോയും ദുല്‍ഖര്‍ ട്വിറ്ററിലിട്ടു. മാത്രമല്ല, ഈ സിനമ ഷൂട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് മുംബൈ പൊലീസിന്റെ മുഴുവന്‍ സഹകരണവും ഉണ്ടായിരുന്നു എന്നും ദുല്‍ഖര്‍ പറഞ്ഞു.

    സോനം തന്നെ അവസാനിപ്പിച്ചു

    സോനം തന്നെ അവസാനിപ്പിച്ചു

    ഞങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നില്ല എന്ന് സോനം കപൂറും വ്യക്തമാക്കി. നിങ്ങളുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം എന്നായിരുന്നു അതിന് മുംബൈ പൊലസിന്റെ പ്രതികരണം. തെറ്റിദ്ധാരണ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഞങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയ്ക്ക് നന്ദിയുണ്ട് എന്നും സോനം പറഞ്ഞു.

    English summary
    dulquer salmaans run in with mumbai police
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X