ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റം... കീര്‍ത്തി സുരേഷിന് തടിവെച്ചു... ചിത്രീകരണം ഉടന്‍???

ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം മഹാനടിയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

By Karthi

മലയാളത്തിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ തമിഴകം കടന്ന് തെലുങ്കിലേക്ക് തന്റെ സിനിമ മേഖലയെ വിപുലപ്പെടുത്തുകയാണ്. തെലുങ്ക് നായിക സാവിത്രിയുടെ ജീവിത കഥ പറയുന്ന മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ തെലുങ്കിലേക്കുള്ള അരങ്ങേറ്റം. യാവെടെ സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

dulquer salman

കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ സാവിത്രിയെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന് വേണ്ട് തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സംവിധായകന്‍ കീര്‍ത്തിയോട് നിര്‍ദേശിച്ചിരുന്നു. തെലുങ്ക് നായിക സാമന്ത ചിത്രത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലെത്തുന്നുണ്ട്. സാവിത്രിയുടെ കഥ പറയുന്നത് സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിലൂടെയാണ്.

ജമിനി ഗണേശന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും മഹാനടിയിലേത്. സാവിത്രിയുടെ ജീവിതത്തിലെ ട്രാജഡിയും സിനിമയില്‍ ദൃശ്യവത്കരിക്കുന്നുണ്ട്. ദുല്‍ഖര്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലൗ തെലുങ്കില്‍ മൊഴിമാറ്റി എത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X