twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമല്‍ നീരദിന്റെ ബിഗ് ബിയെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

    ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം.

    By Sanviya
    |

    ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. കോട്ടയത്തും പാലയിലും ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ വിദേശ ഷെഡ്യൂളാണ് ഇനി നടക്കാന്‍ പോകുന്നത്. 2017ലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക.

    എബിസിഡി, മംഗ്ലീഷ്, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും പാടുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. വാനം തിള തിളയ്ക്കണ എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ പാടുന്നത്. വീഡിയോ ഡിസ്‌കവറി ചാനലില്‍ ഇന്ത്യന്‍ എഡിഷന്‍ സംപ്രേഷണം ചെയ്യുന്ന 'ഇന്ത്യ മൈ വേ' എന്ന പ്രോഗ്രാമിലൂടെ ദുല്‍ഖര്‍ പാടുന്ന റെക്കോര്‍ഡിങ് വീഡിയോ പുറത്ത് വിട്ടിരുന്നു.

    ഗാനം

    ചിത്രത്തില്‍ ദുല്‍ഖര്‍ പാടുന്ന വാനം തിള തിളയ്ക്കണ എന്ന ഗാനം. വീഡിയോ കാണൂ..

    സംവിധായകനെ കുറിച്ച്

    സംവിധായകനെ കുറിച്ച്

    ചാനലിലെ അഭമുഖത്തില്‍ ദുല്‍ഖര്‍ സംവിധായകന്‍ അമല്‍ നീരദിനെ കുറിച്ച് പറഞ്ഞു. മലയാള സിനിമയില്‍ ഒരു വഴിത്തിരവ് സൃഷ്ടിച്ച കലാകാരനാണ് അമല്‍ നീരദെന്ന് ദുല്‍ഖര്‍ പറഞ്ഞു.

    അമല്‍ നീരദിനൊപ്പം

    അമല്‍ നീരദിനൊപ്പം

    ആദ്യ സംവിധാന സംരഭമായ ബിഗ് ബി എന്ന ചിത്രത്തില്‍ അമല്‍ നീരദിനൊപ്പം പ്രവര്‍ത്തിച്ചവര്‍ ഇന്ന് സ്വതന്ത്രരരായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

    ദുല്‍ഖര്‍ തിരക്കിലാണ്

    ദുല്‍ഖര്‍ തിരക്കിലാണ്

    അതേ സമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

    English summary
    Dulquer Salman about Amal Neerad.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X