twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തുടര്‍ച്ചയായി മോശം സിനിമ ചെയ്താല്‍ പ്രേക്ഷകര്‍ വരില്ല, താരപുത്രന്‍റെ ഒളിയമ്പ് ആര്‍ക്ക് നേരെയാ?

    By Desk
    |

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. വ്യത്യസ്ത ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. തുടക്കത്തില്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. പിന്നീട് വ്യത്യസ്ത വേഷങ്ങള്‍ ലഭിച്ചതോട് കൂടി ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചു.

    വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമെന്ന് ദുല്‍ഖര്‍!വഴക്ക് കൂടിക്കഴിഞ്ഞാല്‍ സുറുമിയാണ് കരയുന്നത്.. ഒന്നും അറിയാത്ത പോലെ ഇരിക്കുമെന്ന് ദുല്‍ഖര്‍!

    ആസിഫ് അലിയുടെ കുടുംബത്തിനൊപ്പം മോഹന്‍ലാല്‍ നായിക.. ദുല്‍ഖറും നിവിനും കണ്ട് പഠിക്കണം!ആസിഫ് അലിയുടെ കുടുംബത്തിനൊപ്പം മോഹന്‍ലാല്‍ നായിക.. ദുല്‍ഖറും നിവിനും കണ്ട് പഠിക്കണം!

    മറിയത്തെ മാറോടടുക്കിപ്പിടിച്ച് ദുല്‍ഖര്‍.. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലാവുന്നു!മറിയത്തെ മാറോടടുക്കിപ്പിടിച്ച് ദുല്‍ഖര്‍.. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലാവുന്നു!

    ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഡിക്യൂവിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ബോളിവുഡിലും അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍. ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കര്‍വാന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    മോശം സിനിമകള്‍ ചെയ്താല്‍

    മോശം സിനിമകള്‍ ചെയ്താല്‍

    തുടര്‍ച്ചയായി മോശം സിനിമകള്‍ തന്നെക്കാണാനായി ആരും തിയറ്ററുകളിലേക്കെത്തില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. നല്ല സിനിമകള്‍ കാണാനാണ് പ്രേക്ഷകര്‍ തിയറ്ററിലേക്ക് എത്തുന്നത്.

    മോശമാണെങ്കില്‍ക്കൂടിയും വരുന്നു

    മോശമാണെങ്കില്‍ക്കൂടിയും വരുന്നു

    ആരാധകരെന്ന നിലയില്‍ മോശം സിനിമയാണെങ്കില്‍ക്കൂടി അത് കാണാനായി തിയറ്ററുകളിലേക്ക് വരും. എന്നാല്‍ ഈ പതിവ് ആവര്‍ത്തിച്ചാല്‍ പിന്നീട് ആരും വരാതാവുമെന്നും താരപുത്രന്‍ വ്യക്തമാക്കുന്നു.

    തുടര്‍ച്ചയായി മോശം സിനിമ ചെയ്താല്‍

    തുടര്‍ച്ചയായി മോശം സിനിമ ചെയ്താല്‍

    ഒരുപാട് പേരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് സിനിമ പുറത്തിറങ്ങുന്നത്. ഏതെങ്കിലും ഒരു ഘടകത്തില്‍ പാകപ്പിഴ വന്നാല്‍ മതി അത് മോശമാവാന്‍. തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്താല്‍ അത് കാണാന്‍ ആരും തിയറ്ററുകളിലേക്ക് എത്തില്ല.

    താരപദവിക്ക് അമിതപ്രാധാന്യമില്ല

    താരപദവിക്ക് അമിതപ്രാധാന്യമില്ല

    താരപദവിക്കല്ല താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ജോലിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. സ്റ്റാര്‍ഡം പദവിക്ക് വലിയ പ്രാധാന്യം താന്‍ കല്‍പ്പിക്കുന്നില്ലെന്നും ഡിക്യു പറയുന്നു. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുകയായിരുന്നു താരം.

    സിനിമ ചെയ്യണമെങ്കില്‍

    സിനിമ ചെയ്യണമെങ്കില്‍

    കഥയുമായി ഒരാള്‍ തന്നെ സമീപിച്ചാല്‍ തനിക്കായി മാറ്റി വെയ്ക്കപ്പെട്ടിരിക്കുന്ന കഥാപാത്രത്തില്‍ തന്നെ കാണാനായില്ലെങ്കില്‍ ആ സിനിമ സ്വീകരിക്കില്ലെന്നും ഡിക്യു പറയുന്നു.

    തിരക്കഥ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം

    തിരക്കഥ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം

    തനിക്ക് ബോധ്യപ്പെടാത്ത ഒരു സിനിമയും താന്‍ ചെയ്യില്ല. തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിന് വേണ്ടി താന്‍ സ്വീകരിക്കുന്ന മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണെന്നാണ് കരുതുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

    English summary
    Dulquer Salmaan talking about his film career.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X