»   » റാണ ദഗ്ഗുപതിയും ദുല്‍ഖറും നേരത്തെ പരിചയക്കാരായിരുന്നോ ? ഇതെപ്പോ സംഭവിച്ചു ? ഡിക്യു പറയുന്നത് !!

റാണ ദഗ്ഗുപതിയും ദുല്‍ഖറും നേരത്തെ പരിചയക്കാരായിരുന്നോ ? ഇതെപ്പോ സംഭവിച്ചു ? ഡിക്യു പറയുന്നത് !!

By: Nihara
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ഭല്ലാല ദേവയായി പ്രേക്ഷകരെ അമ്പരപ്പെടുത്തിയ റാണ ദഗ്ഗുബട്ടി ദുല്‍ഖറിന്റെ രാജകുമാരിയെ കാണാനെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. തനിക്ക് രാജകുമാരിയെ ലഭിച്ച വിവരം ഫേസ് ബുക്കിലൂടെയാണ് ദുല്‍ഖര്‍ ആരാധകരെ അറിയിച്ചത്. സിനിമാപ്രവര്‍ത്തകരും ആരാധകരുമായി നിരവധി ആശംസകളാണ് താരത്തെയും കുടുംബത്തെയും തേടിയെത്തിയത്. സിനിമാരംഗത്തെ പലരും അമാലിന്റെ പ്രസവ സമയത്ത് ദുല്‍ഖറിന്റെ കൂടെയുണ്ടായിരുന്നു. അപ്പോഴാണ് കുഞ്ഞു രാജകുമാരിയെ കാണാന്‍ താനും എത്തുന്നുവെന്ന് റാണ ദഗ്ഗുബട്ടിയുടെ സന്ദേശമെത്തിയത്.

മമ്മൂട്ടിയും ജോഷിയും തമ്മില്‍ ശത്രുത ? വിവാദങ്ങള്‍ക്കുള്ള മറുപടിയുമായി മമ്മൂട്ടി

അപ്പോഴൊന്നും ദുല്‍ഖറും റാണയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ ധാരണയില്ലായിരുന്നു. മലയാളത്തിന്റെ സ്വന്തം നായകന്‍ ദുല്‍ഖറും ഭല്ലാല ദേവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ആരാധകര്‍ മുഴുവനും ചര്‍ച്ച ചെയ്തു കൊണ്ടിരുന്നത്. അപ്പോഴൊന്നും ഇക്കാര്യത്തെക്കുറിച്ച് ദുല്‍ഖര്‍ ഒന്നും പറഞ്ഞിരുന്നില്ല.

ആരാധകര്‍ മാത്രമല്ല ജയസൂര്യയും പ്രണവിനെക്കുറിച്ച് പറയുന്നത് അതുതന്നെയാണ്, പറഞ്ഞത് ?

റാണയുമായുള്ള ബന്ധത്തെക്കുറിച്ച് ഇതാദ്യമായി ദുല്‍ഖര്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബട്ടിയും നേരത്തെ തന്നെ സുഹൃത്തുക്കളാണ്. റാണയും ദുല്‍ഖറും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കു സംശയമായിരുന്നു. എന്നാല്‍ അക്കാര്യത്തിന് വ്യക്തമായ പ്രതികരണവുമായി താരം രംഗത്തു വന്നിരിക്കുകയാണ് ഇപ്പോള്‍.

സിനിമയ്ക്കും അപ്പുറത്തുള്ള സൗഹൃദം

സിനിമയ്ക്കും അപ്പുറത്തുള്ള സൗഹൃദം തനിക്ക് റാണയുമായി ഉണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. സിനിമയില്‍ വന്ന് താരമായി തിളങ്ങുന്നതിനേ മുന്‍പു തന്നെ ഇരുവര്‍ക്കും പരസ്പരം അറിയാമായിരുന്നു.

റാണയെ പരിചയപ്പെട്ടത് നാഗചൈതന്യയിലൂടെ

നാഗചൈതന്യ ചെന്നൈയിലായിരുന്നു പഠിച്ചത്. അവന്റെ ആത്മ മിത്രമാണ് റാണ. ആ വഴിയാണ് താന്‍ റാണയെ പരിചയപ്പെട്ടതെന്ന് ദുല്‍ഖര്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഡിക്യു റാണയുമായുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്.

ദുല്‍ഖറിന്റെ രാജകുമാരിയെ കാണാനെത്തുന്നു

കുഞ്ഞു രാജകുമാരിയെ ലഭിച്ചതില്‍ ഏറെ സന്തോഷവാനായി നില്‍ക്കുന്നതിനിടയിലാണ് കുഞ്ഞിനെ കാണാന്‍ താന്‍ എത്തുന്ന വിവരം ട്വിറ്ററിലൂടെ റാണ പുറത്തു വിട്ടത്. ബാഹുബലിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന റാണയുടെ വരവിനായി കാത്തിരിക്കുകയാണ് ഡിക്യു ആരാധകര്‍.

മലയാള നടന്‍മാരില്‍ ഏറെ ഇഷ്ടം

മലയാള നടന്‍മാരില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാനാണെന്ന് നേരത്തെ റാണ പറഞ്ഞിരുന്നു. സിനിമയ്ക്കുമപ്പുറത്തുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട് ഇരുവരും. എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് താരം ട്വീറ്റ് ചെയ്തത്.

English summary
Dulquer salman opens up about Rana Daggubati.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam