»   » എനിക്കെന്റെ രാജകുമാരിയെ കിട്ടിയിരിക്കുന്നു, മലയാളത്തിന്റെ കുഞ്ഞിക്ക വാപ്പച്ചിയായി!!!

എനിക്കെന്റെ രാജകുമാരിയെ കിട്ടിയിരിക്കുന്നു, മലയാളത്തിന്റെ കുഞ്ഞിക്ക വാപ്പച്ചിയായി!!!

Posted By:
Subscribe to Filmibeat Malayalam

മമ്മുട്ടി ആരാധകരെയും ദുല്‍ഖര്‍ ആരാധകര്‍ക്കും ഏറെ
സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താരകുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വന്ന സന്തോഷത്തിലാണ് എല്ലാവരും.

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക വാപ്പച്ചിയായിരിക്കുകയാണ്. ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെയാണ് വാര്‍ത്ത പുറത്തു വിട്ടത്. മദര്‍ഹുട്ട് ഹോസ്പിറ്റലിന്റെ ഔദ്യോദഗിക റിപ്പോര്‍ട്ടില്‍ വാര്‍ത്ത് സ്ഥിതികരിക്കുന്ന തരത്തിലുള്ള ചിത്രമാണ് താരം പുറത്തു വിട്ടിരിക്കുന്നത്.

കാത്തിരുന്ന ദിനം

ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് പുതിയൊരാള്‍ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. ഒപ്പം കേരളത്തിലെ ദുല്‍ഖര്‍ ഫാന്‍സും മമ്മുട്ടി ഫാന്‍സും. ഇന്ന അതിന് പൂര്‍ണതയായി ചെന്നൈയിലെ മദര്‍ഹുട്ട് ആശുപത്രിയില്‍ അമാല്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

വാര്‍ത്ത പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെ

ദുല്‍ഖര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഹോസ്്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വാര്‍ത്ത സ്ഥിതികരിക്കുന്ന തരത്തിലുള്ള ചിത്രം പങ്കുവെച്ചത്. എനിക്ക് എന്റെ രാജകുമാരിയെ കിട്ടിയെന്നും ഒരു കുഞ്ഞു അമാലിനെ തന്നെ കിട്ടിയിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

ഇന്ന് ദുല്‍ഖറിന് ഇരട്ടി സന്തോഷമാണ്

ദിവസങ്ങളിലൊന്നാണ് ഇ്ന്ന. കുടുംബത്തില്‍ പുതിയ അംഗം ജനിച്ച സന്തോഷവും ഒപ്പം സി ഐ എ റിലീസായതും. ഒന്നിലധികം കാര്യങ്ങളില്‍ താന്‍ സന്തോഷവാനണെന്നും ഇന്ന് മറക്കാനാകാത്ത ദിവസമാണെന്നും ദുല്‍ഖര്‍ പറയുന്നു.

വളരെ കാലത്തെ ആഗ്രഹം സഫലമായി

തന്റെ വളരെ കാലമായുണ്ടായിരുന്ന ആഗ്രഹം സഫലമായിരിക്കുകയാണെന്നും ഇന്നത്തെ ദിവസം മാറി മറിഞ്ഞിരിക്കുകയാണ്. സ്വര്‍ഗത്തില്‍ നിന്നും ലഭിച്ച വലിയൊരു അനുഗ്രമാണെന്നും ദുല്‍ഖര്‍ പറയുന്നു.

2011 ലായിരുന്നു ദുല്‍ഖര്‍ അമാല്‍ വിവാഹം

2011 ലായിരുന്നു ദുല്‍ഖര്‍-അമാല്‍ വിവാഹം നടന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനാണ് ചെന്നൈ സ്വദേശിനിയായ അമാല്‍ സൂഫിയയെ വിവാഹം കഴിച്ചത്.

സി ഐ എ

ഇന്ന് റിലീസായ ദുല്‍ക്കറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സിഐഎ. സിനിമ റിലീസായ ദിവസം തന്നെ കുഞ്ഞു പിറന്നതും ആരാധകരെയും ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് സി ഐ എ.

English summary
Dulquer Salman-Amal Soofia blessed a baby girl

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam