നിവിന്‍ പോളിയുടെ നായിക ഇനി ദുല്‍ഖറിനൊപ്പം, ചാര്‍ലിയിലെ പോലെ ഈ അവസരം വേണ്ടന്ന് വയ്ക്കില്ല

By Sanviya

ബാലതാരമായി സിനിയിലെത്തിയ നടി അനു ഇമാനുവലിന്റെ രണ്ടാം വരവ് തന്നെയായിരുന്നു നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജു. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ലിയില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ തിരക്കുകള്‍ കാരണം നടി ചാര്‍ലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ചാര്‍ലിയിലെ അവസരം വേണ്ടന്ന് വച്ചതിന് കുറ്റം ബോധം തോന്നുന്നതായും അനു പറഞ്ഞിരുന്നു.

ഇപ്പോള്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം നടി അന്യ ഭാഷകളില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായും കേട്ടിരുന്നു. എന്നാല്‍ അതിന് മുമ്പായി മലയാളത്തില്‍ തന്നെ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കാന്‍ കൂടി തീരുമാനിച്ചു കഴിഞ്ഞു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകയായി എത്തുന്നത് അനു ഇമ്മാനുവലാണ്. നേരത്തെ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരം ഉപേക്ഷിച്ച അനു പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞു.

anuemmanuel-02

ബിഗ് ബി, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വ്യത്യസ്തമായ ഒരു പരീക്ഷണം കൂടിയാണ് അമല്‍ നീരദിന്റെ പുതിയ ചിത്രം. ഏപ്രില്‍ ആറിനാണ് ഷൂട്ടിങ് ആരംഭിക്കുക. കേരളത്തില്‍ ഈരാറ്റു പേട്ടയിലും അമേരിക്കയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

അഞ്ചു സുന്ദരികളിലെ കള്ളന്റെ ഭാര്യയില്‍ ദുല്‍ഖറും അമല്‍ നീരദും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് കലി. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമം നായിക സായി പല്ലവിയാണ് നായികയായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X