»   » ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പ്രേമം നായിക?

ദുല്‍ഖര്‍-സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ പ്രേമം നായിക?

By: Sanviya
Subscribe to Filmibeat Malayalam


ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. ഇത് ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു തൃശൂര്‍കാരന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ഖറിന്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ദുല്‍ഖറിന്റെ നായികയാകുമെന്ന് പറയുന്നു. അനുപമയ്‌ക്കൊപ്പം മറ്റൊരു നായിക കൂടെ ചിത്രത്തില്‍ ഉണ്ടാകും. എന്നാല്‍ ആ നായികയാരാണെന്ന് തീരുമാനിച്ചിട്ടില്ല.

dulquer-salman

അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നതാണ് ചിത്രം. മുകേഷാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു ഇന്ത്യന്‍ പ്രണയക്കഥയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറം സത്യന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥ എഴുതുകയാണ്. തൃശൂര്‍, തിരുപ്പൂര്‍, കുംഭകോണം, തഞ്ചാവൂര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Dulquer Salman, Anupama Parameswaran in Sathyan Anthikkad's next.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam