»   » നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദുല്‍ഖറിനെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ചും ചിത്രത്തിന്റെ പേരിനെ കുറിച്ചും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ദുല്‍ഖറിന്റെ പുതിയ ചിത്രം ന്യൂജനറേഷന്‍ ടച്ചുള്ളതായിരിക്കുമെന്നും, അതുക്കൊണ്ട് തന്നെ കലിപ്പ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയതെന്നുമായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ ഗോസിപ്പുകളെ കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഫഹദ് ഫാസിലിനെ നായകനാക്കി അന്നയും റസൂലുമായിരുന്നു രാജീവ് രവിയുടെ ആദ്യം ചിത്രം. അതിന് ശേഷം ഫര്‍ഹാന്‍ ഫാസിലിനെ നായകനാക്കി ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രം ചെയ്തു. ഈ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രമാണ് ദുല്‍ഖറിനെ നായകനാക്കി കൊണ്ടുള്ളത്. അധോലോകത്തിന്റെ കഥ പറയുന്ന ഈ പുതിയ ചിത്രം മുബൈ കേന്ദ്രീകരിച്ചാണ് ചിത്രീകരണമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം രണ്ട് പുതുമുഖ നായികമാര്‍ കൂടിയുണ്ടെന്നാണ് അറിയുന്നത്. തുടര്‍ന്ന് വായിക്കുക.

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

ദുല്‍ഖറിനെ നായകനാക്കി രാജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പക്കാ ആക്ഷന്‍ ത്രില്ലറായിരിക്കും. കൂടാതെ ചിത്രത്തില്‍ ദുല്‍ഖര്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തുക.

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

ചിത്രം ഒരു പക്കാ ആക്ഷന്‍ ത്രില്ലര്‍ എന്നത് കൂടാതെ, ചിത്രത്തില്‍ രണ്ട് പുതുമുഖ നായിക കൂടി എത്തുന്നുണ്ട്. എന്നാല്‍ നായികമാര്‍ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല.

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?


കൊച്ചി അധോലോകത്തിന്റെ കഥ പറയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

രാജീവ് സംവിധാനം ചെയ്്ത ആദ്യ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം തിരുവന്തപുരത്തും,കൊച്ചിയിലുമായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചികൂടാതെ,മുബൈയിലുമായാണ് നടക്കുക.

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

ദുല്‍ഖറിനെ തേടി തമിഴിലും തെലുങ്കില്‍ നിന്നുമായി നിരവധി ഓഫറുകളാണ് എത്തുന്നത്. ഒകെ കണ്‍മണി എന്ന മണിരത്‌നത്തിന്റെ ചിത്രത്തിന് ശേഷം, വീണ്ടും മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ദുല്‍ഖറിനെ ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ബാഹുബലിയുടെ കഥ രചിച്ച വിജയേന്ദ്ര പ്രസാദ് ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് നായക വേഷം അവതരിപ്പിക്കാനായി ദുല്‍ഖറാണ് എത്തുക. ഇതൊരു ബഹുഭാഷ ചിത്രം കൂടിയാണെന്നാണ് അറിയുന്നത്.

നിവിന്‍ പോളിയുടെ പ്രേമം സ്റ്റൈല്‍ ദുല്‍ഖര്‍ പിന്തുടരുന്നുവെന്നത് ശരിയാണോ?

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത് ദുല്‍ഖറാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്.

English summary
Rajeev Ravi, who is also a National Award-winning cinematographer, the upcoming Dulquer starrer will be his third film as a director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam