»   » ദുല്‍ഖര്‍ സല്‍മാന്‍-ബിജോയ് നമ്പ്യാര്‍ ചിത്രത്തിന് പേരിട്ടു!

ദുല്‍ഖര്‍ സല്‍മാന്‍-ബിജോയ് നമ്പ്യാര്‍ ചിത്രത്തിന് പേരിട്ടു!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ബിജോ നമ്പ്യാര്‍ മലയാളത്തിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കിയാണ് ബിജോയ് നമ്പ്യാര്‍ തന്റെ ആദ്യ ചിത്രം ഒരുക്കുന്നത്. ബിജോയ് യുടെ തന്നെ നിര്‍മാണ കമ്പിനിയായ ഗേറ്റ് വേയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

സോളോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാതൃഭാഷയില്‍ ഒരു സിനിമ നിര്‍മിക്കുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്ന് ബിജോയ് നമ്പ്യാര്‍ നേരത്തെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്തെങ്കിലും ഒരു പുതുമ കൊണ്ടുവരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിജോയ് പറഞ്ഞിരുന്നു.

bejoy-dulquer

മോഹന്‍ലാല്‍ അഭിനയിച്ച റിഫഌക്ഷന്‍ എന്ന ഹ്രസ്വം ചിത്രം സംവിധാനം ചെയ്തത് ബിജോയ് നമ്പ്യാരായിരുന്നു. മലയാളത്തില്‍ ചെയ്ത രാഹു എന്ന ഹ്രസ ചിത്രം പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. മണിരത്‌നത്തിന്റെ ചിത്രങ്ങളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേ സമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രത്തില്‍. പ്രേമം ഫെയിം അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
Dulquer Salman, Bejoy Nambiar malayalam film.
Please Wait while comments are loading...

Malayalam Photos

Go to : More Photos