»   » വിക്രമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആദിത്യന്‍

വിക്രമന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആദിത്യന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

മല്ലു സിങ് എന്ന ചിത്രത്തിലുടെ മലയാളികളുടെ ഹരമായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്റെ 28ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ദുല്‍ഖര്‍ തന്റെ സുഹൃത്തായ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത് വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ചിരുന്നു. പ്രേക്ഷക മനസുകളെ കീഴടക്കുന്ന സൗഹൃത്തെയാണ് ഇരുവരും വിക്രമാദിത്യനിലൂടെ അവതരിപ്പിച്ചത്.

dulqar-salman-unni-mukundan

മുഷിന്‍ പരാരി സംവിധാനം ചെയ്ത് കെഎല്‍ പത്ത് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രം. കൂടാതെ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന മൂന്ന് ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന കാറ്റും മഴയും, ബിനു ജി ആനന്ദിന്റെ സ്റ്റൈല്‍, ശരത് എ ഹരിദാസിന്റെ എന്തൊരു ഭാഗ്യം എന്നീ ചിത്രങ്ങളാണവ.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രമാണ് ചിത്രീകരണം കഴിഞ്ഞ് പുറത്തിറങ്ങാനുള്ള ദുല്‍ഖര്‍ ചിത്രം. കൂടാതെ രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിലും നായക വേഷം അവതരിപ്പിക്കുന്നത് ദുല്‍ഖറാണ്.

English summary
മല്ലു സിങ് എന്ന ചിത്രത്തിലുടെ മലയാളികളുടെ ഹരമായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണി മുകുന്ദന്റെ 28ാം പിറന്നാള്‍ ദിനമാണ് ഇന്ന്. ദുല്‍ഖര്‍ തന്റെ സുഹൃത്തായ ഉണ്ണി മുകുന്ദന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam