»   » താരപുത്രന് മറ്റൊരു താരപുത്രന്റെ ആശംസ, പ്രണവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍ !!!

താരപുത്രന് മറ്റൊരു താരപുത്രന്റെ ആശംസ, പ്രണവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍ !!!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെ മക്കള്‍ തമ്മിലും മികച്ച സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ഒന്നടങ്കം ആഗ്രഹിച്ചിരുന്ന കാര്യത്തിനാണ് തലസ്ഥാന നഗരി മണിക്കൂറുകള്‍ക്ക് മുന്‍പ് സാക്ഷ്യം വഹിച്ചത്. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ജിത്തു ജോസഫ് ചിത്രത്തിന്റെ പൂജയും മോഹന്‍ലാലിന്റെ ഒടിയന്റെയും തുടക്കം ഒരേ വേദിയില്‍ വെച്ചായിരുന്നു. ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സുചിത്രയും വിസ്മയയും എത്തിയിരുന്നു. താരപുത്രന്‍മാരുടെ സിനിമാപ്രവേശനത്തെക്കുറിച്ച് പ്രേക്ഷകര്‍ നിരന്തരം അന്വേഷിക്കാറുണ്ട്. പ്രണവ് നായകനായെത്തുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

സിനിമാപ്രേമികള്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്നൊരു കാര്യത്തിന് കൂടിയാണ് ഇപ്പോള്‍ തുടക്കം കുറിച്ചിട്ടുള്ളത്. ആദിയെന്നാണ് ചിത്രത്തിന് പേരു നല്‍കിയിട്ടുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്‍രെ സിനിമാപ്രവേശനത്തിന് സിനിമാലോകം ഒന്നടങ്കം ആശംസ നേര്‍ന്നിട്ടുണ്ട്. സിനിമയില്‍ നായകനായി തുടക്കം കുറിക്കുന്ന താരപുത്രന് ആശംസയുമായി മറ്റൊരു താരപുത്രന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.

Pranav, dulquer

സിനിമയില്‍ തുടക്കം കുറിക്കുന്ന പ്രിയ സഹോദരന് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് ദുല്‍ഖര്‍ കുറിച്ചിട്ടുള്ളത്. പ്രണവിന്‍രെ കഠിനാധ്വാനത്തെക്കുറിച്ച് കൃത്യമായി അറിയാം. ചിത്രത്തിെലെ ഫൈറ്റ് സീനിനും മറ്റുമായി പ്രണവ് നടത്തിയ ശ്രമങ്ങള്‍ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. ഈ ചിത്രം നല്ലൊരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ആദിയുടെ വീഡിയോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

English summary
Dulquer Salman wishes to Pranav.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam