»   » മാര്‍ച്ച് 26ന് കലി വരും, കണ്ടില്ലേ ദുല്‍ഖറിന്റെ കലി!! വീഡിയോ കാണൂ..

മാര്‍ച്ച് 26ന് കലി വരും, കണ്ടില്ലേ ദുല്‍ഖറിന്റെ കലി!! വീഡിയോ കാണൂ..

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലി ശനിയാഴ്ച(മാര്‍ച്ച് 26) തിയേറ്ററുകളില്‍ എത്തുന്നു. ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 26ന് കലി കാണാന്‍ മറക്കരുത്. കുടുംബ പ്രേക്ഷകര്‍ക്കും യുവക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് കലിയെന്നും ദുല്‍ഖര്‍ വീഡിയിലൂടെ പറഞ്ഞു.

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലി എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന കലി സംവിധാനം ചെയ്യുന്നത് സമീര്‍ താഹിറാണ്. പ്രേമം ഫെയിം സായി പല്ലവിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തിന്റെ ഭാര്യ അഞ്ജലിയുടെ വേഷമാണ് സായി പല്ലവിക്ക്.


dulquar-salman

ദേഷ്യകാരനായ സിദ്ധാര്‍ത്ഥിന് പിന്നീട് ബന്ധങ്ങളില്‍ വരുന്ന വീഴ്ചയാണ് ചിത്രം. മാര്‍ച്ച് 15ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരമാണ് ലഭിച്ച് വരുന്നത്. സൗബിന്‍ ഷാഹിര്‍ ചെമ്പന്‍ വിനോദ്, വിനായകന്‍,കുഞ്ചന്‍,വികെ പ്രകാശ്, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ഹാന്‍ഡ്‌മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.


ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കാണൂ..


Kali Varum !! #March26

March 26inu #Kali Varum !!!


Posted by Dulquer Salmaan on Wednesday, March 23, 2016
English summary
Dulquer Salman facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam