»   » ജോമോന്റെ സുവിശേഷങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി, ദേ ദുല്‍ഖര്‍ സങ്കടം പറയുന്നു

ജോമോന്റെ സുവിശേഷങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയായി, ദേ ദുല്‍ഖര്‍ സങ്കടം പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങള്‍. ദുല്‍ഖറും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്ന വിവരം പുറത്ത് വിട്ടത്.

അതിനിടെ രസകരമായ ലൊ ക്കേഷന്‍ അനുഭവങ്ങളും ദുല്‍ഖര്‍ പങ്കു വച്ചു. ഇതുപോലൊരു മികച്ച ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍. ജീവിതം പോലെ സന്തോഷങ്ങളും സങ്കടങ്ങളും ബുദ്ധിമുട്ടികളും നിറഞ്ഞൊരു ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങളെന്നും ദുല്‍ഖര്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...


ചെറുപ്പം മുതല്‍

ചിത്രത്തില്‍ ഇത്തരമൊരു റോളിലേക്ക് തന്നെ പരിഗണിച്ചതിന് സത്യന്‍ അന്തിക്കാടിന് ഒരുപാട് നന്ദിയുണ്ട്. കുട്ടിക്കാലം മുതല്‍ ഞാന്‍ സത്യന്‍ അന്തിക്കാടിന്റെ ആരാധകനാണെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി.


വലിയൊരു അനുഭവമായിരുന്നു

ഒരുപാട് പോസിറ്റീവ് ഊര്‍ജവും സന്തോഷവും നിറഞ്ഞ വ്യക്തിയാണ് അദ്ദേഹം. ചിത്രീകരണത്തെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ ഒരു അനുഭവമായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.


മികച്ച ടീം

ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ നല്ല വിഷമം തോന്നി. അത്ര മികച്ചൊരു ടീമായിരുന്നു. കുമാര്‍ സാര്‍, മുകേഷേട്ടന്‍, ഇന്നസെന്റ് അങ്കിള്‍, അനുപമ, ഐശ്വര്യ, അഖില്‍, കുഞ്ഞുണ്ണി, സേതുയേട്ടന്‍ തുടങ്ങിയവരെല്ലാം അവരുടെ പരമാവധി വിനിയോഗിച്ചു.


റിലീസ്

ക്രിസ്തുമസിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


ഫേസ്ബുക്ക് പോസ്റ്റ്

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.


English summary
Dulquer Salman facebook post about Jomonte Suviseshangal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam