പേരില്ലാതെ പേരെടുക്കാന്‍ ദുല്‍ഖര്‍ തയ്യാര്‍

സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേര് നിര്‍ബന്ധമാണോ ? ഓ പേരില്ലാതെ എന്ത് കഥാപാത്രമെന്ന് പറഞ്ഞ് നെറ്റിചുളിക്കുന്നവര്‍ക്ക് മുന്നിലേക്ക് പേരില്ലാത്ത കഥാപാത്രവുമായി എത്തുകയാണ് മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍. എന്തായാലും മലയാളസിനിമയില്‍ ഇത് പുതിയ പരീക്ഷണങ്ങളുടെ കാലമാണ്. സംവിധായകന്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ്‌ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ പേരില്ലാത്ത കഥാപാത്രമാകുന്നത്. ലണ്ടന്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജാനൂസ് നിരവധി ചിത്രങ്ങളില്‍

സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ 22 ഫീമെയില്‍ കോട്ടയം, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്നിവ അവയില്‍ ചിലതാണ്. കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചുനടക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ വേഷമാണ് സിനിമയില്‍ ദുല്‍ഖറിന്. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം തിളങ്ങിയ നിത്യാമേനോനാണ് ഈ ചിത്രത്തിലും ദുല്‍ഖറിന്റെ നായിക.

dulquar

കമല്‍ ചിത്രങ്ങളിലെ പോലെ തന്നെ കാല്പനികമായ പ്രണയത്തിലൂടെ കഥ പറയാനാണ് തന്റെ ആദ്യ ചിത്രത്തിലൂടെ ജാനൂസിന്റെ ശ്രമം. ബാഗ്ലൂര്‍ ഡേയ്‌സിനു ശേഷം ദുല്‍ക്കറും നിത്യയും ബാഗ്ലൂര്‍ പശ്ചാത്തലമുളള സിനിമയില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൂറ് ദിവസത്തിനുളളില്‍ സംഭവിക്കുന്ന രസകരമായ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് 100 ഡേയ്‌സ് ഓഫ് ലവ്. സംവിധായകന്റേതു തന്നെയാണ് തിരക്കഥ. ഐശ്വര്യ സ്‌നേഹ മൂവീസ് ബാനറില്‍ വിജയകുമാര്‍ പാലക്കുന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ആന്‍മെഗാമീഡിയ തിയേറ്ററുകളിലെത്തിക്കും.റഫീഖ് അഹമ്മദിന്റേതാണ് ഗാനരചന. തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ് സംഗീതസംവിധാനം. ചിത്രത്തിന്റെ ഷൂട്ടിങ് ബാംഗ്ലൂരില്‍ പുരോഗമിക്കുകയാണ്. വിനീത്, അജു വര്‍ഗീസ്, ശേഖര്‍ മേനോന്‍, പ്രവീണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X