»   » ഐവി ശശിയുടെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

ഐവി ശശിയുടെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Dulquer Salmaan
ഐവി ശശി മലയാളത്തിന് ഒട്ടേറെ മികച്ച ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങളുടെ കരിയറില്‍ ഐവി ശശി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. പക്ഷേ കുറച്ചുകാലമായി സിനിമയില്‍ സജീവമല്ലാതിരുന്ന ശശി തിരിച്ചെത്തുകയാണ്. രണ്ടാംവരവില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു രാഷ്ട്രീയസിനിമയാണ് ഐവി ശശി ചെയ്യുന്നതെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേരത്തെ ടി ദാമോദരന്‍ തുടങ്ങിവച്ചൊരു കഥയെ ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടൊരു കഥയാക്കിമാറ്റി അതിന് ചലച്ചിത്രാവിഷ്‌കാരം നല്‍കാനാണ് ഐവി ശശിയുടെ തീരുമാനം. ദീദി ദാമോദരനാണ് പിതാവിന്റെ തിരക്കഥ ഐവി ശശിയ്ക്കുവേണ്ടി പൂര്‍ത്തിയാക്കുന്നത്. തിരക്കഥയെഴുത്ത് നടന്നുകൊണ്ടിരിക്കുകയാണെന്നും താരങ്ങളുടെ കാള്‍ഷീറ്റുകള്‍ കിട്ടേണ്ടതുണ്ടെന്നും ഐവി ശശി അറിയിച്ചു.

മമ്മൂട്ടി നായകനാകുന്നുവെന്നതല്ല ഇപ്പോള്‍ വാര്‍ത്ത ഐവി ശശി ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നുവെന്നതാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതുകൊണ്ട് ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശശി വ്യക്തമാക്കി. മമ്മൂട്ടിയ്ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ ശശി ദുല്‍ഖറിനും മികച്ചൊരു വിജയം തന്നെ സമ്മാനിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
IV Sasi is planning to do a project with Mammootty's son and Mollywood's current heart throb Dulquer Salmaan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam