»   » യുവതാരം ദുല്‍ഖര്‍ സല്‍മാനും പ്രതിഫലം കൂട്ടിയോ?

യുവതാരം ദുല്‍ഖര്‍ സല്‍മാനും പ്രതിഫലം കൂട്ടിയോ?

Posted By:
Subscribe to Filmibeat Malayalam

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം കൂട്ടിയതായി റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കോള്‍ ഷീറ്റിന് വേണ്ടി 75 ലക്ഷം രൂപ വാങ്ങുന്നതായാണ് അറിയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചാര്‍ലി, കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയമായിരുന്നു.

സമീപക്കാലത്തെ തന്റെ ചിത്രങ്ങളുടെ വിജയമാണ് ദുല്‍ഖര്‍ പ്രതിഫല തുക ഉയര്‍ത്താന്‍ കാരണമായി അറിയുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

അമല്‍ നീരദിനൊപ്പം

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രം കൂടിയാണിത്.

സെക്കന്റ് ഷോയിലൂടെ

2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്ത്. ആ വര്‍ഷം തന്നെ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

തമിഴിലേക്ക്

ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായ്മൂടി പേസും എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. ഒകെ കണ്‍മണിയാണ് ദുല്‍ഖറിന്റെ മറ്റൊരു തമിഴ് ചിത്രം.

പ്രതിഫലം കൂട്ടിയോ

പുതിയ റിപ്പോര്‍ട്ടുകളില്‍ ദുല്‍ഖര്‍ പ്രതിഫലം കൂട്ടിയതായാണ് അറിയുന്നത്. കോള്‍ ഷീറ്റിന് 75 ലക്ഷം രൂപ ആവശ്യപ്പെടുന്നതായാണ് അറിയുന്നത്.

ദുല്‍ഖറിന്റെ ഫോട്ടോസിനായി

English summary
Dulquer Salman increased remuneration.
Please Wait while comments are loading...

Malayalam Photos

Go to : More Photos