»   » ഇത് പൊളിക്കും: കണ്ണും കണ്ണും കൊളളയടിത്താലിലെ സഹതാരങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖറിന്റെ വീഡിയോ

ഇത് പൊളിക്കും: കണ്ണും കണ്ണും കൊളളയടിത്താലിലെ സഹതാരങ്ങളെ പരിചയപ്പെടുത്തി ദുല്‍ഖറിന്റെ വീഡിയോ

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലും തമിഴിലും നിരവധി ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച താരം പിന്നീടങ്ങോട് മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളായി മാറി. ഉസ്താദ് ഹോട്ടല്‍,ബാംഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ളി, കലി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പിന്നീടുണ്ടായി.

പ്രിയപ്പെട്ടവരെ ഒരു രഹസ്യം പറയട്ടെ: ഇന്ദ്രന്‍സിനെക്കുറിച്ച് ആളൊരുക്കത്തിന്റെ സംവിധായകന്‍

മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം വായൈ മൂടി പേസവും,ഒകെ കണ്‍മണി,സോളോ എന്നീ ചിത്രങ്ങളിലൂടെയാണ് തമിഴിലെത്തിയത്. ദുല്‍ഖര്‍ നായകനാവുന്ന പുതിയ തമിഴ് ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താല്‍'. നവാഗതനായ ദേസിങ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

dulquer

ദുല്‍ഖറിന്റെ കരിയറിലെ 25ാമത് ചിത്രമാണ് ഇത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്‌റെ നായികയാവുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോ ദുല്‍ഖര്‍ ഇന്നു പുറത്തുവിട്ടു.

വീഡിയോയില്‍ ചിത്രത്തിലെ നായിക റിതു,സഹതാരങ്ങളായ നിരജ്ഞിനി, രക്ഷന്‍ തുടങ്ങിയവരാണ് പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വാലന്റൈന്‍സ് ഡേയുടെ അന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

മഹാനടന്‍ ജയന്റെ കഥയും സിനിമയാവുന്നു! നായകന്‍ ആരായിരിക്കും? സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!!

ഇന്ന് പച്ച പാവാടയണിഞ്ഞാണ് സെറ്റില്‍ പോയതെന്ന് രണ്‍വീര്‍ പ്രിയങ്കയോട് : വൈറലായി വീഡിയോ


English summary
Dulquer salman introducing his co-workers through video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam