»   » ബോക്‌സിങ്ങ് ചെയ്യുന്ന പോലെയാണ്, ഡാന്‍സിന്റെ പേരില്‍ ഏറെ പഴി കേട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ബോക്‌സിങ്ങ് ചെയ്യുന്ന പോലെയാണ്, ഡാന്‍സിന്റെ പേരില്‍ ഏറെ പഴി കേട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങളിലെ നോക്കി നോക്കി നിന്നു ഗാനരംഗത്തിലെ ഡിക്യുവിന്റെ പെര്‍ഫോമന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മമ്മൂട്ടിയുടെ ഡാന്‍സിനെക്കുറിച്ച് മലയാളി പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. എന്നാല്‍ താരപുത്രനില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയുണ്ട്. ഡാന്‍സും ആക്ഷനും പ്രണയവുമെല്ലാം വളരെ കൂളായി ചെയ്യുന്ന ലെവലിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനേതാവ് വളര്‍ന്നിട്ടുണ്ട്.

സിനിമയിലേക്ക് വരുന്നതിനു മുന്‍പ് പൊതുപരിപാടികളിലൊന്നും ഈ താരപുത്രനെ അധികം കണ്ടിട്ടില്ല. തുടക്ക കാലത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലും അപൂര്‍വ്വമായേ ദുല്‍ഖര്‍ സല്‍മാന്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. അതില്‍ നിന്നൊക്കെ മാറി ഇപ്പോള്‍ ഏതു തരത്തിലുള്ള റോള്‍ കിട്ടിയാലും ചെയ്യാമെന്ന തരത്തിലേക്ക് താരം വളര്‍ന്നു.

ഡാന്‍സിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട്

താന്‍ ഡാന്‍സ് ചെയ്യുന്നതിനെക്കുറിച്ച് കുട്ടിക്കാലം മുതലേ ഒരുപാട് പഴി കേട്ടിട്ടുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം പഴയ കാര്യങ്ങള്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ക്കാര്‍ക്കും തന്റെ ഡാന്‍സിനെക്കുറിച്ച് നല്ല അഭിപ്രായമില്ല.

ബോക്‌സിങ്ങ് ചെയ്യും പോലെ ഡാന്‍സ്

ബോക്‌സിങ്ങ് ചെയ്യും പോലെയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതെന്നും പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. എന്നാല്‍ താന്‍ അതൊന്നും വകവെയ്ക്കാറില്ല. തനിക്ക് കഴിയുന്നതുപോലെ കളിക്കും.

ഹൃതിക് റോഷനാകാന്‍ പോകുന്നില്ല

തന്നെക്കൊണ്ടാവുന്നതു പോലെ താന്‍ ഡാന്‍സ് ചെയ്യും. എന്തായാലും കളിച്ചു കളിച്ച് ഹൃതിക് റോഷന്‍ ആവാനൊന്നും പോവില്ലെന്ന നിലപാടിലാണ് താരം. ഡാന്‍സിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.

പാട്ടുമാത്രം അറിയാം

ചെന്നൈയില്‍ താമസിക്കുന്ന കാലത്ത് അവിടത്തെ കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നതു കണ്ട് അന്തിച്ചു പോയിട്ടുണ്ട്. അന്നൊക്കെ ഇംഗ്ലീഷ് പാട്ടുകള്‍ക്കൊപ്പമാണ് ഡാന്‍സ് ചെയ്തിരുന്നത്. പാട്ടുകാരുടെ പേരോ ആല്‍ബത്തിന്റെ പേരോ ഒന്നും ഓര്‍ത്തു വെക്കില്ലെങ്കിലും പാട്ട് മാത്രം താന്‍ ഓര്‍ത്തുവെക്കാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

English summary
Dulquer Salman is talking about his dance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam