ദുല്‍ഖര്‍-ഗ്രിഗറി കൂട്ടുകെട്ട് ക്ലിക്ക്ഡ്

By Lakshmi

നായകനും നായികയും പോലെതന്നെ ഏറെ പ്രാധാന്യത്തോടെ സിനിമകളില്‍ വരാറുള്ള ഒന്നാണ് നായകന്‍-സുഹൃത്ത് കോമ്പിനേഷന്‍. പല ചിത്രങ്ങളിലും ഇത്തരത്തില്‍ യുവതാരങ്ങള്‍ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്താറുണ്ട്. ചില കൂട്ടുകെട്ടുകള്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ചിലത് കോമഡിയിലൂന്നിയാണ് വരാറുള്ളത്. അത്തരത്തില്‍ ക്ലിക്കായ കൂട്ടുകെട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍- ജേക്കബ് ഗ്രിഗറി കൂട്ടുകെട്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറും ഗ്രിഗറിയും ആദ്യമായി ഒന്നിച്ചത്. ആ ചിത്രത്തില്‍ ഇവര്‍ തമ്മിലുള്ള കെമിസ്ട്രി ക്ലിക്കാവുകയും ഒട്ടേറെ സുന്ദരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുത്തന്‍ ചിത്രമായ സലാല മൊബൈല്‍സിലും രണ്ടുപേരും തകര്‍ക്കുകയാണ്. ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെങ്കിലും ദുല്‍ഖര്‍-ഗ്രിഗറി കൂട്ടുകെട്ട് ക്ലിക്കായിരിക്കുകയാണ്.

Dulquer Salman Jacob Grigory Team Clicked

ചിത്രത്തിലെ ഏറ്റവും രസകരമായ സീനുകളെല്ലാം ദുല്‍ഖറും ഗ്രിഗറിയും ഒന്നിച്ചുള്ളതാണ്. ഇവര്‍ രണ്ടുപേരുടെയും കോംപിനേഷന്‍ സീനുകളില്‍ പ്രേക്ഷകര്‍ ചിരിച്ച് മണ്ണുകപ്പുന്നുണ്ട്. അക്കരക്കാഴ്ചകള്‍ എന്ന അമേരിക്കന്‍ ടിവി പരമ്പരയിലൂടെയാണ് ജേക്കബ് ഗ്രിഗറിയെന്ന താരത്തിന്റെ പിറവി. ഗ്രിഗറിയെന്ന കഥാപാത്രമായി അക്കരക്കാഴ്ചകളില്‍ നിറഞ്ഞുനിന്ന താരമാണ് ജേക്കബ് ഗ്രിഗറി.

പിന്നീട് എബിസിഡിയിലെത്തിയപ്പോഴും ഗ്രിഗറിയ്ക്ക് കയ്യടി ലഭിച്ചു. ഇപ്പോള്‍ സലാല മൊബൈല്‍സിലൂടെ താന്‍ മികച്ചൊരു കൊമേഡിയനാണെന്ന് ഗ്രിഗറി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X