»   » കുഞ്ഞു രാജകുമാരിയെക്കിട്ടിയ ദുല്‍ഖറിന്‍റെ മുഖത്തെ സന്തോഷം നോക്കിയേ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണൂ !!

കുഞ്ഞു രാജകുമാരിയെക്കിട്ടിയ ദുല്‍ഖറിന്‍റെ മുഖത്തെ സന്തോഷം നോക്കിയേ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണൂ !!

By: Nihara
Subscribe to Filmibeat Malayalam

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍രെ ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് വൈറലായിക്കൊണ്ടിരിക്കുകയാണ്. വാഹന പ്രേമിയായ മമ്മൂട്ടി ആദ്യമായി സ്വന്തമാക്കിയ ബെന്‍സ് കാറില്‍ ചാരിയിരിക്കുന്ന സ്‌റ്റൈലിഷ് ഡിക്യുവിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങലിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

1986 ലാണ് മെഗാസ്റ്റാര്‍ ബെന്‍സ് കാര്‍ സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ വാഹനക്കമ്പത്തെക്കുറിച്ച് സിനിമാപ്രേമികള്‍ക്ക് അറിയാവുന്നതാണ്. ലേറ്റസ്റ്റ് മോഡല്‍ വാഹനം സ്വന്തമാക്കുന്ന കാര്യത്തില്‍ അച്ഛന്‍രെ മകന്‍ തന്നെയാണ് താനെന്ന് ഡിക്യു ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതുമാണ്.

പരിചയമല്ലാത്ത പശ്ചാത്തലം, ത്രില്ലടിപ്പിച്ച കഥ, പക്ഷേ ഒരു കാര്യം നിരാശപ്പെടുത്തിയെന്ന് ദുല്‍ഖര്‍ !!

മള്‍ട്ടിപ്ലക്സില്‍ 'കുഞ്ഞിക്ക'യാണ് താരം ! പിന്നില്‍ പൃഥ്വിരാജും നിവിനും, സൂപ്പര്‍ താരങ്ങളെവിടെ ??

ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട് വൈറലാവുന്നു

ദുല്‍ഖര്‍ സല്‍മാന്റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു. താരപുത്രന്‍ എന്നതിനെക്കാളുപരി സ്വന്തമായി ഇടം നേടിയെടുത്ത ഡിക്യുവിന് ആരാധകര്‍ ഏറെയുണ്ട്.

സ്റ്റൈലിഷായി ദുല്‍ഖര്‍

ഏത് ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്താലും തിളങ്ങി നില്‍ക്കുന്ന ചാമിങ്ങ് യങ് ആക്ടറാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരുടെ കുഞ്ഞിക്ക സ്റ്റൈലിന്‍രെ കാര്യത്തില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച ചെയ്യാറില്ല. പെര്‍ഫെക്റ്റ് മോഡലായാണ് പലരും താരത്തെ കാണുന്നത്.

ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണൂ

ദുല്‍ഖര്‍ സല്‍മാന്റെ ലേറ്റസ്റ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണൂ. കുടുംബത്തിലെത്തിയ കുഞ്ഞു മാലാഖയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മകളുടെ അച്ഛന്‍

കുടുംബത്തില്‍ കുഞ്ഞു രാജകുമാരി അതിഥിയായി എത്തിയ സന്തോഷ വാര്‍ത്ത ദുല്‍ഖര്‍ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്.

ബൈക്ക് വാങ്ങിക്കുന്നതില്‍ അത്ര താല്‍പര്യമില്ല

ഇഷ്ടമുള്ള വാഹനം വാങ്ങിക്കുന്ന കാര്യത്തില്‍ അതീവ തല്‍പ്പരരാണെങ്കിലും ബൈക്ക് വാങ്ങിക്കുന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് അത്ര താല്‍പര്യം പോര. ജോമോന്റെ സുവിശേഷങ്ങള്‍ സിനിമ ഇറങ്ങിയപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നു.

English summary
Dulquer Salman's latest photoshoot getting viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam