വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണോ?; ദുൽഖറിന്റെ മറുപടി

സിനിമാ ലോകത്ത് ഏറെ നാളുകളായി തുടരുന്ന ​ഗോസിപ്പാണ് നടി രശ്മിക മന്ദാനയും വിജയ് ​ദേവരകൊണ്ടയും ​ഗോസിപ്പിലാണെന്നത്. ഇരു താരങ്ങളും ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ ​​ഗോസിപ്പ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടരുകയാണ്. ​ഗീതാ ​ഗോവിന്ദം ഡിയർ കംറേഡ് എന്നീ തെലുങ്ക് സിനിമകളിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഇതിന് പിന്നാലെയാണ് ഈ ​ഗോസിപ്പ് പ്രചരിച്ചത്. എന്നാൽ ഞങ്ങൾ രണ്ട് പേരും സുഹൃത്തുക്കൾ മാത്രമാണെന്നാണ് വിജയ് ദേവരകൊണ്ടയും രശ്മികയും പല തവണ ആവർത്തിച്ചത്. അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥിയായെത്തിയപ്പോഴും വിജയ് ദേവരകൊണ്ട ഇത് തന്നെയായിരുന്നു പറഞ്ഞത്.

ഇപ്പോഴിതാ വിജയും രശ്മികയും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ദുൽഖറിന്റെ പുതിയ ചിത്രമായ സീതാ രാമത്തിൽ രശ്മികയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രണ്ട് പേരും തന്റെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇക്കാര്യം തനിക്കറിയില്ലെന്നാണ് ദുൽഖർ വ്യക്തമാക്കിയത്.

rashmika

'എനിക്കറിയില്ല. എനിക്കവരുമായി നല്ല അടുപ്പമുണ്ട്, പക്ഷെ ഞാനെല്ലാവരെയും ബഹുമാനിക്കുന്നു. നിങ്ങൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് ചോദിക്കുന്ന ഒരു ഫ്രണ്ട് അല്ല ഞാൻ. ആർക്കെങ്കിലും അതേപറ്റി എന്നോട് പറയണമെന്നുണ്ടെങ്കിൽ അവർ പറയും. ഞാൻ രണ്ട് പേരെയും അത്രയും നിരീക്ഷിച്ചിട്ടില്ല. പക്ഷെ അവരെ ഒരുമിച്ച് കാണാൻ എനിക്കിഷ്ടമാണ്,' ദുൽഖർ പറഞ്ഞു.

‌നേരത്തെ കോഫി വിത്ത് കരണിൽ വെച്ചും രശ്മികയെ പറ്റി വിജയ് ദേവരകൊണ്ടയോട് ചോദ്യം വന്നിരുന്നു. രശ്മി തന്റെ അടുത്ത സുഹൃത്താണെന്നാണ് നടൻ മറുപടി നൽകിയത് ജീവിതത്തിലെ ആദ്യ ഘട്ടത്തിൽ ഞങ്ങൾ ഒരുമിച്ച് സിനിമ ചെയ്തിട്ടുണ്ട്.

dulquer

അതുകൊണ്ട് തന്നെ ഉയർച്ച താഴ്ചകളിൽ ഒപ്പമുണ്ടായിരുന്നെന്നും ആ സൗഹൃദം ഇപ്പോഴുമുണ്ടെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. അതേസമയം ഇരുവരും ഡേറ്റിം​ഗിലാണെന്ന് ഇതേ ഷോയിൽ വെച്ച് നടി അനന്യ പാണ്ഡെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

എന്ത്കൊണ്ടാണ് പ്രണയത്തെ പറ്റി തുറന്നു പറയാത്തതെന്നും ഈ ഷോയിൽ വിജയ് ദേവരകൊണ്ട അന്ന് വിശദീകരിച്ചു. താൻ വിവാഹിതാവുന്ന ദിവസം എല്ലാവരെയും അറിയിക്കും. അതുവരെയും തന്നെ സ്നേഹിക്കുന്നവരുടെ ഹൃദയം തകർക്കാൻ താൽപര്യമില്ല. ആളുകൾ തന്നെ വളരെയധികം ഇഷ്ടപ്പെടുന്നെന്നും അവരുടെ സ്നേഹം താൻ വിലമതിക്കുന്നെന്നുമായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. ലൈ​ഗർ ആണ് വിജയ് ദേവരകൊണ്ടയുടെ റിലീസ് ചെയ്യാനുള്ള സിനിമ. നടന്റെ ആദ്യ ബോളിവുഡ് സിനിമയാണിത്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക.

More from Filmibeat

Read more about: dulquer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X