»   » നൂറ് കോടി കടക്കാന്‍ ഇടിവെട്ട് ഗെറ്റപ്പില്‍ ദുല്‍ഖറെത്തുന്നു!!! അതും ഇരട്ടവേഷത്തില്‍???

നൂറ് കോടി കടക്കാന്‍ ഇടിവെട്ട് ഗെറ്റപ്പില്‍ ദുല്‍ഖറെത്തുന്നു!!! അതും ഇരട്ടവേഷത്തില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമ ഇപ്പോള്‍ എല്ലാ കണക്കുകളും നോക്കുന്നത് നൂറ് കോടിയെ ലക്ഷ്യം വച്ചണ്. ഓരോ ചിത്രങ്ങള്‍ ഇറങ്ങുന്നത് ഇത് മുന്നില്‍ കണ്ട് തന്നെ. എന്നാല്‍ ഇതുവരെ ആ മാന്ത്രിക സംഖ്യയെ സ്പര്‍ശിക്കാന്‍ സാധിച്ചത് മോഹന്‍ലാലിന് മാത്രമാണ്. അതോടെയാണ് മറ്റ് താരങ്ങളുടെ ആരാധകരും നൂറ് കോടി ചിത്രങ്ങളെ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയത്. 

ഇനി ആര്‍ക്കാ സംശയം??? മോഹന്‍ലാലിന്റെ മഹാഭാരത, 1000 കോടി ദാ ഇങ്ങനെ തിരിച്ചുപിടിക്കും!!!

ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!

ബാഹുബലി ദുല്‍ഖറിന് വെല്ലുവിളിയായോ??? സിഐഎയുടെ ആദ്യവാര കളക്ഷന്‍ നല്‍കും മറുപടി!!!

യുവതാരങ്ങളില്‍ ആദ്യം നൂറ് കോടി കടക്കുക എന്ന സ്വപ്‌നമായി എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കിടിലന്‍ ഗെറ്റപ്പിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് തന്നെയാണ് ചിത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 

നവാഗതനായ സെബി സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ ഇരട്ടവേഷത്തിലെത്തുന്നതായാണ് വാര്‍ത്തകള്‍. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കും ഇത്.

കട്ടക്കലിപ്പ് ഇരട്ട സഹോദരങ്ങളായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കിടിലന്‍ ആക്ഷന്‍ മാസ് ഗെറ്റപ്പില്‍ ഒരു കഥാപാത്രം എത്തുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് രണ്ടാമത്തെ കഥാപാത്രം എത്തുന്നത്.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ ദുല്‍ക്കറിന്റെ കരിയറിലെ ആദ്യ ഇരട്ടവേഷമായിരിക്കും ഇത്. രഞ്ജിത്ത് സംവിധാനം ചെയ്ത് ഞാന്‍ എന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തിയിരുന്നെങ്കിലും ഇരട്ടകളായി അഭിനയിക്കുന്നത് ആദ്യമായിരിക്കും.

കരിയറില്‍ ഇതുവരെ അമ്പത് കോടി ക്ലബില്‍ ഇടം നേടാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടില്ല. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൂടെ അത് മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് 50 കോടിയല്ല 100 കോടിയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന സോളോയാണ് ദുല്‍ഖറിനന്റെ പ്രതീക്ഷ നല്‍കുന്ന അടുത്ത ചിത്രം. അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സോളോയില്‍ എത്തുന്നത്.

ഏറെ പ്രതീക്ഷയോടെ തിയറ്ററിലെത്തിയ ദുല്‍ഖര്‍ അമല്‍ നീരദ് ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ആഴ്ചയില്‍ ചിത്രം 13 കോടിയാണ് നേടിയത്. ബാഹുബലിയുടെ പ്രഭാവത്തിലും മികച്ച കളക്ഷന്‍ തുടരാന്‍ ചിത്രത്തിനായി.

English summary
Dulquer Salman playing double role for his upcoming movie. It will be the debut movie of director Sebi Sacaria.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam