»   » പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

Posted By:
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ലവ് ഇന്‍ അഞ്ചങ്കോ എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു പേരില്‍ ചിത്രം പുറത്തിറങ്ങുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞ് സംവിധായകന്‍ പ്രതാപ് പോത്തനും രംഗത്തെത്തി.

അഞ്ജലി മേനോന്റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ടാകും. പക്ഷേ കഥാപാത്രങ്ങളും മറ്റ് കാര്യങ്ങളും തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ചിത്രം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അഭിനയിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

1995ല്‍ പുറത്തിറങ്ങിയ ഒരു യാത്രമൊഴിയാണ് പ്രതാപ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ലവ് ഇന്‍ അഞ്ചങ്കോ എന്നാണ് ചിത്രത്തിന്റെ പേര് എന്ന പേരിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. വാര്‍ത്ത നിഷേധിച്ച് സംവിധായന്‍ പ്രതാപ് പോത്തന്‍ രംഗത്ത് എത്തിയിരുന്നു.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം അഞ്ജലി മേനോനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

തമിഴ് നടി ധന്‍സികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

രാജീവ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. മണിരത്‌നം ചിത്രമായ കടലിന് ശേഷം രാജീവ് മേനോന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

പ്രതാപ് പോത്തന്റെ ദുല്‍ഖര്‍ ചിത്രത്തില്‍ വമ്പന്‍ താരനിര

ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Dulquer Salman in Prathap Pothan's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam