സത്യന്‍ അന്തിക്കാടിന്റെ മകന്റെ സിനിമ നിര്‍മ്മിക്കാന്‍ ദുല്‍ഖര്‍? വമ്പന്‍ താരനിരയുമായി ചിത്രം വരുന്നു
ഒരിടവേളയ്ക്കു ശേഷം യമണ്ടന്‍ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ ഹിറ്റായതോടെ നിര്‍മ്മാണ മേഖലയിലേക്കും കടക്കുകയാണെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു. നടന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.
സിനിമാത്തിരക്കുകള്‍ക്കിടെയാണ് നിര്‍മ്മാതാവായും ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ജേക്കബ് ഗ്രിഗറി നായകവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുകയാണ് ദുല്‍ഖര്‍. നടന്റെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

അനൂപ് സത്യന്റെ സിനിമ
സത്യന്‍ അനിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുളള വിവരം സംവിധായകന്‍ തന്നെ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന കാര്യത്തില്‍ ഇപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സിനിമകള്‍ പോലെ ഇതും ഒരു കുടുംബ ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്.

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി
സുരേഷ് ഗോപി, ശോഭന, നസ്രിയ തുടങ്ങിയവരാണ് അനൂപ് സത്യന്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. ചെന്നൈ ആയിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷനെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഈ വര്‍ഷം തന്നെ
ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നും അറിയുന്നു. അനൂപ് സത്യന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ശോഭനയുടെയും നസ്രിയയുടെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന സിനിമയില്‍ വളരെയധികം പ്രാധാന്യമുളള റോളിലാണ് സുരേഷ് ഗോപി എത്തുന്നതെന്ന് അറിയുന്നു. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അല്‍ഫോണ്‍സ് ആയിരിക്കും സംഗീതമൊരുക്കുക.

ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സംരംഭം
അതേസമയം ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണ സംരഭത്തില്‍ മൂന്ന് നായികമാരാണ് അഭിനയിക്കുന്നത്. അനുപമ പരമേശ്വരന്‍,അനു സിത്താര,നിഖില വിമല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പുതിയ സിനിമകള്‍
യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം തമിഴിലാണ് ദുല്‍ഖറിന്റെ സിനിമ വരുന്നത്. ദുല്‍ഖറിന്റെ എറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊളളയടിത്താല്‍ റിലീസിങ്ങിനൊരുങ്ങുകയാണ്.കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷം വാന്‍ എന്നൊരു ചിത്രത്തിലും നടന്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പുമായി എത്തുന്നത്.


Click it and Unblock the Notifications