»   »  ദുല്‍ഖര്‍ സല്‍മാന്‍-രാജീവ് രവി കമ്മട്ടിപാടം ചിത്രീകരണം പൂര്‍ത്തിയായി, റിലീസ്?

ദുല്‍ഖര്‍ സല്‍മാന്‍-രാജീവ് രവി കമ്മട്ടിപാടം ചിത്രീകരണം പൂര്‍ത്തിയായി, റിലീസ്?

Posted By: Sanviya
Subscribe to Filmibeat Malayalam


ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്. സമീര്‍ താഹിറിന്റെ സംവിധാനത്തിലെ കലി എന്ന ചിത്രവും രാജീവ് രവിയുടെ കമ്മട്ടിപാടവും. കഴിഞ്ഞ ദിവസം കമ്മട്ടിപാടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മെയ് മാസത്തിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

kummattipadam

അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കമ്മട്ടിപാടം. എണ്‍പതുകളിലെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മോഡലിങ് രംഗത്തുനിന്ന് എത്തുന്ന ഷോണ്‍ റോമി എന്ന പുതുമുഖ താരമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

പി ബാലചന്ദ്രനാണ് കമ്മട്ടിപാടത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. വിനയ് ഫോര്‍ട്ട്, വിനായകന്‍, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

English summary
Dulquer Salman, Rajeev Ravi shooting completed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam