ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രം എബിസിഡി തെലുങ്കിലേക്ക്: നായകനാവുന്നത് ഈ സൂപ്പര്‍ താരം

By Midhun

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ താരം പിന്നീട് മികച്ച കഥാപാത്രങ്ങള്‍ ചെയ്താണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്.ദുല്‍ഖറിന്റെ കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു എബിസിഡി. മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖറും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്.

മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം ഹാസ്യത്തിന്റെ അകമ്പടിയോടെയായിരുന്നു സംവിധായകന്‍ അവതരിപ്പിച്ചിരുന്നത്. ചിത്രത്തില്‍ ജോണ്‍സ് എന്ന കഥാപാത്രമായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്.ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തില്‍ ജേക്കബ് ഗ്രിഗറിയും അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുളള ചിത്രത്തിലെ സീനുകള്‍ തിയ്യേറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

dulquer salman

എബിസിഡിയില്‍ ടൊവിനോ തോമസായിരുന്നു ദുല്‍ഖറിന്റെ വില്ലന്‍ വേഷത്തിലെത്തിയിരുന്നത്. ചിത്രത്തിലെ അപര്‍ണാ ഗോപിനാഥിന്റെ നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഏറെ ബോള്‍ഡായിട്ടുളള വേഷത്തിലായിരുന്നു അപര്‍ണ ചിത്രത്തില്‍ എത്തിയിരുന്നത്. നവീന്‍ ഭാസ്‌ക്കറും മാര്‍ട്ടിന്‍ പ്രകാട്ടും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നത്. ഗോപീസുന്ദറിന്റെ ഈണത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.തിയ്യേറ്ററുകളില്‍ വന്‍വിജയമായിരുന്ന ചിത്രം അടുത്തതായി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്.

allu sirish

നവാഗതനായ സഞ്ജീവ് റെഡ്ഡിയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരനും സൂപ്പര്‍താരവുമായ അല്ലു സിരിഷാണ്. മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സുപരിചിതനായി മാറിയ താരമാണ് അല്ലു സിരിഷ്.എബിസിഡി തെലുങ്കിലേക്ക് റീ്‌മേക്ക് ചെയ്യുന്നതായുളള വിവരം അല്ലു സിരിഷ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X