കേരളാ സ്ട്രീറ്റ് സിനിമ തന്നെയോ! ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍! വീഡിയോ വൈറല്‍

By Midhun

Recommended Video

ദുൽഖറിന്റെ കേരള സ്ട്രീറ്റ് സിനിമയല്ല | filmibeat Malayalam

മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത് അന്യ ഭാഷാ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ കൂടുലായും അഭിനയിച്ചുവരുന്നത്. സോളോ എന്ന ചിത്രത്തിനു ശേഷം മലയാളത്തില്‍ അഭിനയിക്കാത്ത ദുല്‍ഖര്‍ തമിഴ്,തെലുങ്ക് ,ഹിന്ദി ഭാഷകളിലായിരുന്നു അഭിനയിച്ചിരുന്നത്. സാവിത്രിയുടെ ജീവിത കഥ പറഞ്ഞ മഹാനടി എന്ന ചിത്രമായിരുന്നു ദുല്‍ഖറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

മഹാനടിക്കു ശേഷം ദുല്‍ഖര്‍ തമിഴിലാണ് അഭിനയിക്കുന്നത്. ആരാധകരുടെ കുഞ്ഞിക്ക എപ്പോഴാണ് മലയാളത്തിലേക്ക് തിരിച്ചെത്തുകായെന്നത് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ്. അടുത്തിടെ ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ ഒരു ടീസര്‍ വീഡിയോ താരത്തിന്റെ അടുത്ത മലയാള ചിത്രത്തിന്റെതെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തിയിരുന്നത്.

കേരളാ സ്ട്രീറ്റ്

കേരളാ സ്ട്രീറ്റ്

ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രമെന്ന പ്രതീക്ഷ നല്‍കിയായിരുന്നു ടീസര്‍ വീഡിയോ എത്തിയിരുന്നത്. കേരള സ്ട്രീറ്റ് എന്ന പേരില്‍ ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ ടീസര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുഞ്ഞിക്കയുടെ ആരാധകരും സിനിമാ പ്രേമികളുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ടീസറിന് നല്‍കിയിരുന്നത്. ഉടന്‍ വരുന്നുവെന്ന വിവരം മാത്രമാണ് കേരള സ്ട്രീറ്റിന്റെ ടീസര്‍ വീഡിയോയില്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരുന്നത്. ദുല്‍ഖറിന്റെ ഫേസ് ബുക്ക് പോസ്റ്റ് നിരവധി പേരായിരുന്നു ഷെയര്‍ ചെയ്തിരുന്നത്. കുഞ്ഞിക്കയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്ന തരത്തില്‍ നിരവധി കമന്റുകളും ദുല്‍ഖറിന്റെ പോസ്റ്റിനു താഴെയായി ആരാധകര്‍ കുറിച്ചിരുന്നു.

ദുല്‍ഖറിന്റെ സ്‌റ്റെെലിഷ് ലുക്ക്

ദുല്‍ഖറിന്റെ സ്‌റ്റെെലിഷ് ലുക്ക്

ദുല്‍ഖറിന്റെ സ്‌റ്റൈലിഷ് ലുക്ക് തന്നെയായിരുന്നു ടീസറിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. സ്റ്റെെലിഷ് ഗെറ്റിപ്പില്‍ കൂളിംഗ് ഗ്ലാസും വെച്ചാണ് ദുല്‍ഖര്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ദുല്‍ഖറിന്റെ മാസ് എന്‍ട്രിയല്ലാതെ മറ്റു വിവരങ്ങളൊന്നും ടീസറിന്റെതായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. ആരുടെ കൂടെയാണ് ദുല്‍ഖറിന്റെ അടുത്ത മലയാള ചിത്രമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ചോദിച്ചിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കേരളാ സ്ട്രീറ്റിനെക്കുറിച്ച് വിഷ്ണു പറഞ്ഞത്

കേരളാ സ്ട്രീറ്റിനെക്കുറിച്ച് വിഷ്ണു പറഞ്ഞത്

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനു ശേഷം അടുത്ത ചിത്രം ദുല്‍ഖറിനൊപ്പമാണെന്ന് വിഷ്ണുവും ബിബിനും പ്രഖ്യാപിച്ച വാര്‍ത്ത ദുല്‍ഖര്‍ ആരാധകരില്‍ എല്ലാം തന്നെ സന്തോഷമുണ്ടാക്കിയിരുന്നു. കോമഡിക്ക് പ്രാധാന്യമൊരുക്കിയുളള ഒരു മികച്ച ചിത്രമായിരിക്കും ഇവരുടെ കൂട്ടുക്കെട്ടില്‍ ഉണ്ടാവുകയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കേരള സ്ട്രീറ്റിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ഇവരുടെ കൂട്ടുകെട്ടിലുളള ചിത്രത്തിന്റെതെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് മറുപടിയായി വിഷ്ണു തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ദുല്‍ഖറിനൊപ്പം സിനിമ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് കേരള സ്ട്രീറ്റ് എന്ന പേരിലല്ലായെന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നത്.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ കേരളാ സ്ട്രീറ്റ് എന്താണെന്നുളളത് കുഞ്ഞിക്ക തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കേരള സട്രീറ്റിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളുമായി ദുല്‍ഖര്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ചര്‍ച്ച ചെയ്‌തൊരു കാര്യമായിരുന്നു ദുല്‍ഖര്‍ പുറത്തുവിട്ട ആ സര്‍പ്രെസ് ടീസര്‍ വീഡിയോ.

കേരള സ്ട്രീറ്റ് ഇതാണ്

കേരള സ്ട്രീറ്റ് ഇതാണ്

മലയാള മനോരമയുടെ പുതിയ ടിവി കൊമേര്‍ഷ്യലാണ് കേരള സ്ട്രീറ്റ്. 'പുതിയ വായന പുതിയ കേരള'മെന്നാണ് ഈ പരസ്യത്തിന് അണിയറപ്രവര്‍ത്തര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. മാര്‍ട്ടിന്‍ പ്രകാട്ടാണ് ഈ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ചായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ സംഗീതം ചെയ്തിരിക്കുന്നത് ഗോപീ സുന്ദറാണ്. ഫോര്‍ട്ട് കൊച്ചിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ചാര്‍ളിയെന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വീഡിയോ കൂടി ആണിത്. പരസ്യത്തില്‍ അഭിനയിച്ചതിന്റെ സന്തോഷവും ചാര്‍ളി ടീമിനൊപ്പം വീണ്ടുമൊന്നിച്ചതിനെക്കുറിച്ചും ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ദുല്‍ഖര്‍ തന്നെയാണ് ഗോപിസുന്ദറിന്റെ സംഗീതത്തില്‍ കേരള സ്ട്രീറ്റിനു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

വീഡിയോ വൈറല്‍

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X