യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! വൈറലായി നടന്റെ പോസ്റ്റ്! കാണൂ

By Midhun Raj

Recommended Video

യമണ്ടന്‍ പ്രേമകഥയുടെ വിജയം

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസ് ചെയ്ത മലയാള ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്റുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമ പ്രേക്ഷകരെ ആദ്യം മുതല്‍ അവസാനം വരെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദുല്‍ഖറിന്റെ വലിയ റിലീസായിട്ടായിരുന്നു സിനിമ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അവധിക്കാല റിലീസായി ലൂസിഫറിനും മധുരരാജയ്ക്കും പിന്നാലെയാണ് ഒരു യമണ്ടന്‍ പ്രേമകഥയും എത്തിയിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. അതേസമയം സിനിമയുടെ വിജയത്തിനു പിന്നാലെ ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റും എത്തിയിരുന്നു.

യമണ്ടന്‍ പ്രേമകഥയുടെ വിജയം

യമണ്ടന്‍ പ്രേമകഥയുടെ വിജയം

സോളോയുടെ പരാജയത്തിന് ശേഷം മലയാള വിട്ട ദുല്‍ഖറിനറെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. വളരെയേറെ പ്രതീക്ഷകളോടെ ചെയ്ത സോളോ പ്രേക്ഷകര്‍ സ്വീകരിക്കാത്ത നിരാശയിലാണ് ദുല്‍ഖര്‍ മലയാളത്തില്‍ അധികം അഭിനയിക്കാതിരുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ച ശേഷമാണ് നടന്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നത്. സോളോയുടെ പരാജയത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കുളള മറുപടി കൂടിയായി മാറിയിരിക്കുകയാണ് യമണ്ടന്‍ പ്രേമകഥയുടെ വിജയം.

ദുല്‍ഖറിന്റെ തിരിച്ചുവരവ്

ദുല്‍ഖറിന്റെ തിരിച്ചുവരവ്

വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ടിലെ ദുല്‍ഖര്‍ ചിത്രമെന്ന നിലയിലാണ് യമണ്ടന്‍ പ്രേമകഥയ്ക്കു മേല്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ചിത്രം വന്‍ വിജയത്തിലേക്കുളള കുതിപ്പിലാണുളളത്. വലിയ ആരവങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി മാറുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ വലിയ വിജയമായിട്ടാണ് സിനിമ പ്രദര്‍ശനം തുടരുന്നത്.

നന്ദി പറഞ്ഞ് താരം

നന്ദി പറഞ്ഞ് താരം

യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടുളള ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയ്ക്ക് നല്‍കിയ എല്ലാം പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. യമണ്ടന്‍ പ്രേമകഥയുടെ രു ആഘോഷ പോസ്റ്റര്‍ പങ്കുവെച്ചിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്.

പക്ക എന്റര്‍ടെയ്‌നര്‍

പക്ക എന്റര്‍ടെയ്‌നര്‍

സിനിമയുടെതായി രാവിലെ നിരവധി ഫാന്‍സ് ഷോകള്‍ എല്ലായിടത്തുമായി സംഘടിപ്പിച്ചിരുന്നു. ആരാധകര്‍ ആഘോഷമാക്കിയ ചിത്രം ഇനി വരുംദിവസങ്ങളില്‍ കുടുംബ പ്രേക്ഷകരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു സാധാരണ പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും സിനിമയില്‍ ഉണ്ടെന്നാണ് അറിയുന്നത്. ദുല്‍ഖറിന്റെ ലല്ലു എന്ന കഥാപാത്രം തന്നെയാണ് ആദ്യാവസാനം സിനിമയില്‍ മികച്ചുനില്‍ക്കുന്നത്.

 ധൈര്യമായി ടിക്കറ്റെടുക്കാം

ധൈര്യമായി ടിക്കറ്റെടുക്കാം

ദുല്‍ഖറിനൊപ്പം കോമഡി നമ്പറുകളുമായി സലീംകുമാറും സൗബിന്‍ ഷാഹിറും വിഷ്ണു ഉണ്ണികൃഷ്ണനും പൊളിച്ചടുക്കുന്നുണ്ടെന്നും അറിയുന്നു. ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ എന്ന ടാഗ്ലൈനിലായിരുന്നു യമണ്ടന്‍ പ്രേമകഥ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. കോമഡിക്ക് പ്രാധാന്യമുളള ചിത്രമാണെങ്കിലും ചില അപ്രതീക്ഷിത ട്വിസ്റ്റുകളും സസ്‌പെന്‍സും ചിത്രത്തിലുണ്ടെന്നാണ് അറിയുന്നത്.

പോസ്റ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X