ജോണി മോനേ ജോണിയ്ക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും പാടുന്നു
എബിസിഡി എന്ന ചിത്രത്തിലെ ജോണി മോനെ ജോണി എന്ന ഗാനത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും പാടുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖര്‍ പാടുന്നത്.
ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയെന്നാണ് ദുല്‍ഖറിന്റെ ചാര്‍ലിയെ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ മൊത്തം ആറു ഗാനങ്ങളുണ്ട്. പാര്‍വ്വതിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

പാര്‍വ്വതി മേനോന്‍ കൂടാതെ അപര്‍ണ വിനോദും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെടുമുടി വേണു,സീത,ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്,ജോയ് മാത്യു, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫൈന്‍ഡിങ് സിനിമയുടെ ബാനറില്‍ ഷെബിന്‍,ബക്കര്‍,ജോജു ജോര്‍ജ്ജ്, മാര്‍ട്ടിന്‍ പ്രകാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ട്ടിന്‍ പ്രകാട്ടകും ഉണ്ണി ആറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications