»   » ആരാധകന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം, സന്തോഷിക്കാന്‍ വേറെന്തു വേണം !!

ആരാധകന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ പിറന്നാള്‍ സമ്മാനം, സന്തോഷിക്കാന്‍ വേറെന്തു വേണം !!

By: Nihara
Subscribe to Filmibeat Malayalam

താരങ്ങള്‍ക്ക് ആരാധകര്‍ പിറന്നാള്‍ സമ്മാനം നല്‍കുന്ന കാര്യത്തെക്കുറിച്ചായിരുന്നു ഇതുവരെ കേട്ടിരുന്നത്. എന്നാല്‍ അക്കാര്യത്തെ മാറ്റി മറിച്ചിരിക്കുകയാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ താരപുത്രന്‍ തന്റെ ആരാധകന് പിറന്നാള്‍ ആശംസയുമായാണ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കില്‍ക്കൂടി പല താരങ്ങളും ആരാധകരുടെ കമന്റുകള്‍ക്കും ആശംസകള്‍ക്കും മറുപടി നല്‍കുന്നതില്‍ പുറകിലാണ്. എന്നാല്‍ അക്കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തനാണ് ദുല്‍ഖര്‍.

മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു !!

സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വളരെ പെട്ടെന്നാണ് ദുല്‍ഖര്‍ യുവതലമുറയുടെ ഹരമായി മാറിയത്. ഇന്നു തന്റെ പിറന്നാളാണെന്നും ദുല്‍ഖറില്‍ നിന്നും ആശംസ ലഭിക്കാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ച ആരാധകന് മറുപടിയുമായി താരം ട്വിറ്ററിലെത്തി.

Dulquer

ഹാപ്പി ബര്‍ത്ത് ഡേ ബഡ്ഡി എന്നായിരുന്നു ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. എന്തായാലും ഈ സംഭവത്തോടെ ഡിക്യൂവിന്റെ ജനപ്രീതി കൂടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

English summary
DQ fan got a special birthday wish from the star.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam