മഹാനടിയില്‍ അതിശയിപ്പിക്കുന്ന രൂപമാറ്റവുമായി ദുല്‍ഖര്‍ സല്‍മാന്‍! പുതിയ പാട്ട് പുറത്ത്! കാണൂ

By Midhun

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് മഹാനടി. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. നാഗ് അശ്വിനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് സാവിത്രിയായി എത്തുമ്പോള്‍ പഴയകാല സൂപ്പര്‍താരം ജെമിനി ഗണേഷനായി ദുല്‍ഖറും അഭിനയിക്കുന്നു. ഇവര്‍ക്കു പുറമേ സാമന്ത അക്കിനേനിയും അര്‍ജ്ജുന്‍ റെഡ്ഢി താരം വിജയ് ദേവരകൊണ്ടയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയായ മധുരവാണിയുടെ വേഷത്തിലാണ് സാമന്ത അഭിനയിക്കുന്നത്. തമിഴ്,തെലുങ്ക് സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്ക് ആണ് മഹാനടി.

dulquer salman

പതിനഞ്ചാം വയസില്‍ സിനിമയിലെത്തിയ സാവിത്രി 30വര്‍ഷത്തോളം ദക്ഷിണേന്ത്യന്‍ സിനിമകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. വൈജയന്തി മൂവീസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന സിനിമ മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രകാശ് രാജ്, ശാലിനി പാണ്ഡെ,രാജേന്ദ്ര പ്രസാദ്, മോഹന്‍ബാബു, നാഗചൈതന്യ. കൃഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും വന്‍ സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സാവിത്രിയായുളള കീര്‍ത്തിയുടെ രൂപമാറ്റവും ജെമിനി ഗണേഷനായുളള ദുല്‍ഖറിന്റെ ലുക്കുമാണ് ചിത്രത്തിന്റെ പോസ്റ്ററിലെ മുഖ്യ ആകര്‍ഷണമായി മാറിയത്.

സാവിത്രിയുടെ ജീവിതം അതു പോലെ പകര്‍ത്തുകയല്ലെന്നും ചില സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച് വെച്ചിട്ടാണ് മഹാനടി നിര്‍മ്മിക്കുന്നതെന്നും സംവിധായകന്‍ നാഗ് അശ്വിന്‍ നേരത്തെ അറിയിച്ചിരുന്നു. അടുത്ത മാസമാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ഒരു പാട്ട് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിലെ 'മൗന മഴയിലേ' എന്ന പാട്ടാണ് ഇറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കര്‍ക്കിയുടെ വരികള്‍ക്ക് മിക്കി ജെ മെയറാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അനുരാഗ് കുല്‍ക്കര്‍ണിയും നയനാ നായരും ചേര്‍ന്നാണ് ചിത്രത്തിലെ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X