»   » ദുല്‍ഖറിന്റെ അടുത്ത തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു, പ്രത്യേകതകള്‍ ഏറെയുണ്ട് !!

ദുല്‍ഖറിന്റെ അടുത്ത തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു, പ്രത്യേകതകള്‍ ഏറെയുണ്ട് !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളികള്‍ക്ക് മാത്രമല്ല അന്യഭാഷക്കാര്‍ക്കും ഡിക്യുവിനെ ഏറെ ഇഷ്ടമായി. മലയാളവും തമിഴും കടന്ന് തെലുങ്ക് സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ അത്ര മികച്ച പ്രകടനമല്ലെങ്കിലും വളരെ പെട്ടെന്നാണ് ദുല്‍ഖര്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയത്. താരപുത്രന്‍ എന്നതിനേക്കാളുപരി സ്വന്തമായ ഇടം കണ്ടെത്താന്‍ താരത്തിനു കഴിയുകയും ചെയ്തു.

ദേസിങ്ങ് പെരിയ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. ഗോവ, ഡല്‍ഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീരുമാനിച്ചിട്ടുള്ളത്. അടുത്ത മാസമാണ് ഷൂട്ട് ആരംഭിക്കുന്നത്.

റൊമാന്റിക് ത്രില്ലറില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍

റൊമാന്റിക് വിഭാഗത്തില്‍പ്പെടുന്ന ത്രില്ലര്‍ ചിത്രമാണ് തന്റെ മനസ്സിലുള്ളതെന്ന് സംവിധായകന്‍ പറയുന്നു. സിദ്ധാര്‍ത്ഥ് എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. സ്റ്റൈലിഷ് ഹീറോയായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ലുക്കിലും വ്യത്യസ്തത

മുന്‍പ് കാണാത്ത തരത്തിലാണ് ദുല്‍ഖര്‍ ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന് വേണ്ടി വ്യത്യസ്ത ലുക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. തമിഴിലും മികച്ച സ്വീകാര്യതയുള്ള താരത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് അറിഞ്ഞതു മുതല്‍ ആരാധകരും ആവേശത്തിലാണ്.

ജെമിനി ഗണേശനായി തെലുങ്കില്‍

മലയാളവും തമിഴും കടന്ന് തെലുങ്കിലെത്തി നില്‍ക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രമായ മഹാനദിയില്‍ ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ സല്‍മാന്‍ വേഷമിടുന്നത്. കീര്‍ത്തി സുരേഷാണ് സാവിത്രിയായി വേഷമിടുന്നത്.

പുതുമുഖ സംവിധായകര്‍ക്കൊപ്പം

തുടക്കക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു വിമുഖതയും പ്രകടിപ്പിക്കാത്ത താരമായ ദുല്‍ഖര്‍ സല്‍മാന്‍ ദേസിങ്ങ് പെരിയ സ്വാമിയുടെ ചിത്രത്തിന് ശേഷം രാ കാര്‍ത്തിക്കിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്. യാത്ര പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ഒരുങ്ങുന്നത്.

നിരവധി മലയാള ചിത്രങ്ങള്‍

ബിജോയ് നമ്പ്യാര്‍ ചിത്രം സോളോ, ലാല്‍ജോസ് സിനിമ ഒരു ഭയങ്കര കാമുകന്‍, ശ്രീനാഥ് രാജേന്ദ്രന്റെ പേരിടാത്ത ചിത്രം, സൗബിന്‍ ഷാഹിറിന്റെ പറവ തുടങ്ങിയ മലയാള ചിത്രങ്ങളാണ് ദുല്‍ഖറിന്റേതായി മലയാളത്തില്‍ ഒരുങ്ങുന്നത്.

ആരാധകര്‍ ആവേശത്തിലാണ്

യുവതലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട താരമായ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രത്തിനായി ആരാധകരും കാത്തിരിക്കുകയാണ്. മുന്‍പ് ഇറങ്ങിയ സിഐഎയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവയ്ക്ക് വേണ്ട് പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
It's been a while since the news about Dulquer Salmaan doing a Tamil film with the debut director Desingh Periyasamy began doing rounds. It's director Desingh finally reveals to us that the actor's movie will go on floors next month and will be shot across Chennai, Goa and Delhi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam