»   » തന്റെ പഴയ സുഹൃത്ത് കല്യാണിയെ കുറിച്ചുള്ള ദുല്‍ക്കറിന്റെ കുറിപ്പ്

തന്റെ പഴയ സുഹൃത്ത് കല്യാണിയെ കുറിച്ചുള്ള ദുല്‍ക്കറിന്റെ കുറിപ്പ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

തന്റെ പിതാവ് മമ്മൂട്ടിയെ പോലെ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് നടന്‍ ദുല്‍ക്കര്‍ സല്‍മാനും. പഠിക്കുന്ന കാലത്തെയും അല്ലാതെയുമുളള എല്ലാ സൗഹൃദങ്ങളും കാത്തു സൂക്ഷിക്കാന്‍ താന്‍ ശ്രമിക്കാറുള്ളതായി നടന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

തന്റെ കോളേജ് സുഹൃത്തായ കല്യാണി ദേശായിയ കുറിച്ച് സൗഹൃദത്തിന്റെ എല്ലാ ഊഷ്മളതയും കലര്‍ന്ന കുറിപ്പാണ് ദുല്‍ക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ദുല്‍ക്കറിന്റെ  കുറിപ്പ് തുടങ്ങുന്നിങ്ങനെയാണ്. ''ഞാന്‍ സിനിമയില്‍ വരുന്നതിന് ആറു വര്‍ഷം മുന്‍പ് മുംബൈയിലെ ബാരി ജോണ്‍ അക്ടിങ് സ്റ്റുഡിയോയില്‍ ചേര്‍ന്നിരുന്നു.

Read more: കത്രീനകൈഫിന്റെ പുതിയ കാമുകന്‍ മുകേഷ് അംബാനിയുടെ മകന്‍ ?

20-146642520

കഴിവുറ്റ ഒട്ടേറെ പേരെ അവിടെ നിന്ന് പരിചയപ്പെടാനായി. അതില്‍ ഏറ്റവും പ്രായം കുറവ് ബെംഗളൂരുവില്‍ നിന്നെത്തിയ കല്യാണി ദേശായിക്കായിരുന്നു. ഒരു ചെറിയ കുട്ടിയെ പോലെയായിരുന്നു അവരെ എല്ലാവരും കരുതിയിരുന്നത്.

ഇന്നവര്‍ അറിയപ്പെടുന്ന കോസ്റ്റിയും ഡിസൈനറാണ്. നോട്ട് ജസ്റ്റ് ബ്ലാക്ക് എന്ന കല്യാണിയുടെ കോസ്റ്റ്യും ബ്രാന്‍ഡ് ലോഞ്ചു ചെയ്യാന്‍ പോവുകയാണ്. ഞങ്ങളെല്ലാം കല്യാണികുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു കല്യാണി ഇനിയും ഉയരങ്ങളിലെത്താന്‍ എല്ലാ ആശംസകളും നേരുന്നു...''

English summary
Actor Dulquer Salmaan who values friendship just like his father Mammootty, recently shared a post about his college days friend Kalyani Desai, who is a stylist now

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam