ദുല്‍ഖര്‍ സല്‍മാന്റെ ആദ്യത്തെ വില്ലന്‍ ഗോവയില്‍ മരിച്ച നിലയില്‍, അസ്വസ്ഥനായി ദുല്‍ഖര്‍!!
നടന്‍ സിദ്ദു ആര്‍ പിള്ളൈ മരിച്ച നിലയില്‍. ഇരുപത്തിയേഴ് വയസ്സായിരുന്നു. ഗോവിയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ദുവിന്റെ മൃതദേഹം അമ്മ തിരിച്ചറിഞ്ഞു. മരണ കാരണം വ്യക്തമല്ല.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിദ്ദു ആര്‍ പിള്ളൈ സിനിമാ ലോകത്ത് എത്തിയത്. ചിത്രത്തില്‍ വില്ലന്‍ വേഷമായിരുന്നു. തുടര്‍ന്ന് ബിഗ് സ്‌ക്രീനില്‍ സിദ്ദുവിനെ അധികം കണ്ടില്ല.

സെക്കന്റ് ഷോയില്‍ തുടക്കം
ഒരു കൂട്ടം പുതുമുഖഥ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്കന്റ് ഷോ. അതിലെ ഒരു തുടക്കക്കാരനായിരുന്നു സിദ്ദുവും. ശ്യാ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

നിര്‍മാതാവിന്റെ മകന്‍
പ്രശസ്ത മലയാളം നിര്‍മാതാവ് പി കെ ആര്‍ പിള്ളയുടെ മകനാണ് സിദ്ദു ആര്‍ പിള്ള. ചിത്രം, വന്ദനം, അമൃതം ഗമയാ തുടങ്ങി പതിനാറോളം ചിത്രങ്ങള്‍ നിര്‍മിച്ച നിര്‍മാതാവാണ് പി കെ ആര്‍ പിള്ള.

മരണം
ജനുവരി 12 ന് ഗോവയില്‍ പോയതാണ് സിദ്ദു. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഗോവയിലെ ബീച്ചില്‍ നനഞ്ഞ് കുതിര്‍ന്ന് കിടക്കുകയായിരുന്നു സിദ്ദുവിന്റെ മൃതദേഹം. അമ്മ മൃതദേഹം തരിച്ചറിഞ്ഞു

അസ്വസ്ഥനായി ദുല്‍ഖര്‍
സഹതാരത്തിന്റെ വിയോഗത്തില്‍ അസ്വസ്ഥത അറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററിലെത്തി. സെക്കന്റ് ഷോയുടെ ലൊക്കഷനില്‍ ഏറ്റവും ചുറുചുറുപ്പുള്ള ചെറുപ്പക്കാരനായിരുന്നു സിദ്ദു എന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു.

സണ്ണി വെയിന്‍
സിദ്ദുവിന്റെ മരണത്തിലെ ദുഖം സണ്ണി വെയിനും രേഖപ്പെടുത്തി. ഒരേ ഫ്രെയിമില്‍ ഒന്നിച്ച് തുടങ്ങിയ നമ്മള്‍, ഒന്നും പറയാതെ നീ മാത്രമങ്ങ് പോയി- എന്ന് സണ്ണി വെയിന്‍ ഫേസ്ബുക്കിലെഴുതി.


Click it and Unblock the Notifications











