മണിരത്‌നം സാറിനോട് അങ്ങനെ ചോദിക്കാന്‍ പേടി തോന്നിയിരുന്നു! തുറന്ന് പറഞ്ഞ് ദുല്‍ഖര്‍
മലയാളത്തിലെന്ന പോലെ തമിഴകത്തും ഏറെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്ത വായ്മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ തമിഴിലെത്തിയിരുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ തമിഴ് സിനിമ മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണിഎന്ന ചിത്രമായിരുന്നു. ഒകെ കണ്‍മണിയിലൂടെയായിരുന്നു ദുല്‍ഖറിന് തമിഴകത്ത് നിന്ന് നിരവധി ആരാധകരെ ലഭിച്ചിരുന്നത്. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ഒകെ കണ്‍മണി കേരളത്തിലെയും തമിഴ്‌നാട്ടിലെയും തിയ്യേറ്ററുകളില്‍ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു.
ദുല്‍ഖര്‍ ചെയ്ത ആദിത്യനെയും നിത്യ ചെയ്ത താരയെയും യുവഹൃദയങ്ങളെല്ലാം തന്നെ നേഞ്ചോട് ചേര്‍ത്തിരുന്നു. ചിത്രം തെലുങ്ക് ഭാഷയിലും മൊഴിമാറ്റി ഒകെ ബംഗാരം എന്ന പേരില്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദുല്‍ഖറിന്റെ കരിയറില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു ഒകെ കണ്‍മണി. അടുത്തിടെ ഒകെ കണ്‍മണിയില്‍ മണിരത്‌നത്തോടൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരു അഭിമുഖത്തില്‍ ദൂല്‍ഖര്‍ പങ്കുവെച്ചിരുന്നു.

മണിരത്‌നം സാറിനെ കാണുമ്പോള്‍ എന്തെങ്കിലും ചോദിക്കാന്‍ തോന്നുമെങ്കിലും അതിന് സാധിക്കാറില്ലായെന്നാണ് ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. "മനസ് പറയും മണിരത്‌നം സാറിനെ കാണുമ്പോള്‍ ഏന്തെങ്കിലും ചോദിക്കുവാന്‍.പക്ഷേ പലപ്പോഴും അതിന് കഴിയാറില്ല. ധൈര്യം സംഭരിച്ച് ഒരു ദിവസം ഞാന്‍ അദ്ദേഹത്തോട് ഒരു കാര്യം ചോദിച്ചിരുന്നു. 'സര്‍ ,അഞ്ജലി പടത്തില്‍ എങ്ങനെയാണ് ആ സീന്‍ ചെയ്തതെന്ന്'. എന്റെ ചോദ്യത്തിനുളള മറുപടി അദ്ദേഹം രണ്ട് വരിയില്‍ പറയും. അപ്പോള്‍ പെട്ടെന്ന് ഞാന്‍ നിശബ്ദനായി പോവും, പിന്നെ ഒന്നും ചോദിക്കുവാന്‍ സാധിക്കില്ലായിരുന്നു. മണിസാറിനോടുളള ബഹുമാനം കാരണമാണ് എനിക്ക് വാക്കുകള്‍ കിട്ടാത്തത്", ദുല്‍ഖര്‍ പറഞ്ഞു.

പുതിയ ചിത്രമായ മഹാനടിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് ദുല്‍ഖര്‍ മണിരത്‌നത്തെക്കുറിച്ച് മനസ് തുറന്നത്. മെയ് ഒമ്പതിന് പുറത്തിറങ്ങിയ മഹാനടിക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് പ്രേക്ഷകരും സിനിമാ ലോകവും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ ദുല്‍ഖറിന്റെയും കീര്‍ത്തിയുടെയും പ്രകടനത്തെ പുകഴ്ത്തിയായിരുന്നു എല്ലാവരും എത്തിയിരുന്നത്.ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളലവര്‍ എത്തിയിരുന്നതും നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.


Click it and Unblock the Notifications











