വാപ്പച്ചിയുമൊത്തുളള സിനിമ എപ്പോഴെന്ന് ആരാധകര്‍! ദുല്‍ഖറിന്റെ മറുപടി ഇങ്ങനെ! കാണൂ

By Midhun

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത താരം അന്യഭാഷ സിനിമകളിലാണ് ഇപ്പോള്‍ കൂടുതലായും അഭിനയിക്കുന്നത്. ദുല്‍ഖര്‍ ആദ്യമായി തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.

മഹാനടിക്കു ശേഷം തമിഴിലാണ് ദുല്‍ഖര്‍ സിനിമകള്‍ ചെയ്യുന്നത്. മലയാളത്തിനു പുറമെ അന്യഭാഷകളിലും മികച്ച സ്വീകാര്യതയാണ് ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. സൂപ്പര്‍ താരപദവിയിലെത്തിയെങ്കിലും മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ എപ്പോഴാണ് സിനിമ ചെയ്യുന്നതെന്ന് ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ചോദിക്കുന്നൊരു കാര്യമാണ്. ഒടുവില്‍ എല്ലാവര്‍ക്കുമുളള മറുപടിയുമായി ദുല്‍ഖര്‍ തന്നെ എത്തിയിരിക്കുകയാണ്.

മഹാനടിയുടെ വിജയം

മഹാനടിയുടെ വിജയം

മഹാനടിയുടെ വിജയം തെലുങ്കില്‍ ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ത്തിയിരുന്നു. ദുല്‍ഖര്‍ ജെമിനി ഗണേഷന്‍ എന്ന സൂപ്പര്‍താരത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകര്‍ നല്‍കിയിരുന്നത്. തെലുങ്ക് നടി സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തില്‍ കീര്‍ത്തി സുരേഷും ദുല്‍ഖറുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രത്തില്‍ ഇരുവരുടെയും പ്രകടനത്തെ പ്രശംസിച്ച് സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം രംഗത്തുവന്നിരുന്നു. എസ് എസ് രാജമൗലിയടക്കമുളള സിനിമാ പ്രവര്‍ത്തകരായിരുന്നു ദുല്‍ഖറിനെയും കീര്‍ത്തിയെയും പ്രശംസിച്ച് എത്തിയിരുന്നത്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

മഹാനടിക്കു ശേഷവും അന്യഭാഷാ സിനിമകളില്‍ തന്നെയാണ് ദുല്‍ഖര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കണ്ണും കണ്ണും കൊളളയടിത്താല്‍,വാന്‍ എന്നീ രണ്ടു ചിത്രങ്ങളാണ് ദുല്‍ഖര്‍ തമിഴില്‍ ചെയ്യുന്നത്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണും കണ്ണു കൊളളയടിത്താല്‍. ഒരു റൊമാന്റിക്ക് സിനിമയായി ഒരുക്കുന്ന ചിത്രത്തില്‍ റിതുവര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ആര്‍ എ കാര്ത്തിക്കാണ് വാന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്

ഹിന്ദി സിനിമകള്‍

ഹിന്ദി സിനിമകള്‍

കര്‍വാന്‍,സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ബോളിവുഡ് സിനിമകള്‍. ഒരു റോഡ് മൂവിയായി അണിയിച്ചൊരുക്കുന്ന കര്‍വാനില്‍ ഇര്‍ഫാന്‍ ഖാന്‍ ,മിഥില പല്‍ക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് മൂന്നിനാണ് ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം പുറത്തിറങ്ങുന്നത്. സോനം കപൂറാണ് സോയ ഫാക്ടറില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. കര്‍വാന് ശേഷമായിരിക്കും സോയ ഫാക്ടര്‍ തിയ്യേറ്ററുകളില്‍ റിലീസിങ്ങിനെത്തുക.

മലയാളത്തിലേക്ക് എപ്പോള്‍

മലയാളത്തിലേക്ക് എപ്പോള്‍

അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ മലയാളത്തിലേക്കുളള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സുകുമാര കുറുപ്പ് എന്നാരു ചിത്രം മാത്രമാണ് ദുല്‍ഖറിന്റെതായി മലയാളത്തില്‍ പ്രഖ്യാപിച്ചിട്ടുളളത്. സെക്കന്‍ഡ് ഷോ എന്ന ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് ഈ ചിത്രമൊരുക്കുന്നത്. ദുല്‍ഖറിന്റെതായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നു കൂടിയാണ് സുകുമാര കുറുപ്പ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സുകുമാര കുറുപ്പായുളള ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളുടെ വിജയം ആരാധകരിലെന്ന പോലെ ദുല്‍ഖറിലും സന്തോഷമുണ്ടാക്കിയിരുന്നു. ചിത്രം പ്രേക്ഷകര് എറ്റെടുത്തതില്‍ നന്ദിയറിച്ച് ദുല്‍ഖര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ചിത്രം പ്രേക്ഷകര്‍ എറ്റെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതിനായി പരിശ്രമിച്ച ഓരോരുത്തരുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണീ വിജയമെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. സിനിമ കണ്ട തന്റെ ഫ്രണ്ട്‌സ് ചിത്രത്തക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞെന്നും ഫാന്‍സിനും കുടുംബത്തിനും ഒരേപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍ എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

വാപ്പച്ചിക്കൊപ്പമുളള സിനിമ

വാപ്പച്ചിക്കൊപ്പമുളള സിനിമ

മമ്മൂട്ടിയും ദുല്‍ഖറുമൊന്നിച്ചുളള സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ രാജാ 2വില്‍ ദുല്‍ഖര്‍ മമ്മൂക്കയ്‌ക്കൊപ്പം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. വാപ്പച്ചിക്കൊപ്പമുളള സിനിമ എന്നാണെന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ ദുല്‍ഖറിന്റെ മറുപടി ശ്രദ്ധേയമായിരുന്നു. പ്ലീസ് വെയിറ്റ് ആന്‍ഡ് സീ എന്ന മറുപടിയാണ് ആരാധകന് ദുല്‍ഖറിന് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X